Posted On
date_range Updated On
date_range സൗദിയിൽ പെട്രോൾ വിലയിൽ നേരിയ വർധനവ്
ജിദ്ദ: സൗദിയിൽ പെട്രോൾ വിലയിൽ നേരിയ വർധനവ്. 91 ഇനം പെട്രോളിനും 95 ഇനം പെട്രോളിനും വർധനവുണ്ടായിട്ടുണ്ട്. ഇന്ന് ഞായ റാഴ്ച മുതൽ പുതിയ വില പ്രാബല്യത്തിൽ വരുമെന്ന് സൗദി ആരാംകോ അറിയിച്ചു.
പുതുക്കിയ നിരക്ക് പ്രകാരം 91 പെട്രോളിനു 1.44 റിയാലും 95 പെട്രോളിനു 2.10 റിയാലുമായിരിക്കും. നിലവിൽ 91 പെട്രോളിനു 1.37 റിയാലും 95 പെട്രോളിനു 2.02 റിയാലുമായിരുന്നു വില. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലേക്കാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.