മരിച്ചവരെ തിരിച്ചറിയാൻ സൗദി പാസ്പോർട്ട് വിഭാഗത്തിെൻറ ‘ബനാൻ’

ജിദ്ദ: മരിച്ചവരെ സെക്കൻറുകൾക്കകം തിരിച്ചറിയാൻ ഉപകരണവുമായി സൗദി പാസ്പോർട്ട് വിഭാഗം. ആധുനിക ബയോമെട്രിക് ഉപക രണമായ ‘ബനാന്‍’ ഉപയോഗിച്ച് മരിച്ചവരുടെ കൃത്യമായ വിവരങ്ങൾ മനസിലാക്കാം.

ജിദ്ദ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം മരിച്ച തീർഥാടക​െൻറ മൃതദേഹം തിരിച്ചറിയാൻ സൗദി പാസ്പോർട്ട് വിഭാഗം ഇൗ ഉപകരണം ഉപയോഗിച്ചു. ഇയാളുടെ രേഖകളൊന്നും ലഭ്യമല്ലാത്ത സാഹചര്യത്തിലാണിത് ഉപയോഗിച്ചത് എന്ന് അധികൃതർ പറഞ്ഞു.

ഉംറ തീർഥാടനത്തിന് എത്തി മരിക്കുന്ന, രേഖകൾ ലഭ്യമല്ലാത്തവരുടെ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുവാന്‍ ‘ബനാൻ’ വലിയ സഹായമാകുമെന്ന് അധികൃതർ പറഞ്ഞു. ഹജ്ജ് ഉംറ സേവനങ്ങൾ അത്യാധുനികവത്കരിക്കുന്നതി​െൻറ ഭാഗമായാണിത്തരം സാേങ്കതിക സംവിധാനങ്ങൾ.

Tags:    
News Summary - Saudi Passport Dept Bana System -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.