കുരുന്നുകളുടെ ദാരുണ മരണത്തില്‍ വിങ്ങലോടെ പ്രവാസി സമൂഹം 

ദമ്മാം: കഴിഞ്ഞ ദിവസം നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ച മൂന്ന് കുട്ടികളുടെ വിയോഗം ഉള്‍ക്കൊള്ളാനാവാതെ, വിങ്ങലോടെ പ്രവാസി സമൂഹം. കൊല്ലം കരുനാഗപ്പള്ളി പടനായര്‍കുളങ്ങര നായ്ക്കാന്‍റയ്യത്ത് വീട്ടില്‍ നവാസ് ബഷീര്‍ -സൗമി ദമ്പതികളുടെ മക്കളായ ഷമാസ് (ആറ്), സൗഫാന്‍ (നാല്) എന്നിവരും ഗുജറാത്തി സ്വദേശി രവി റീന ദമ്പതികളുടെ മകന്‍ ഹാര്‍ദ്ദിക് (ആറ്) എന്നിവരാണ് മുങ്ങിമരിച്ചത്. ദു$ഖാര്‍ത്തരായ മാതാപിതാക്കളെ ആശ്വസിപ്പിച്ച് അനുശോചന സന്ദേശവുമായി നിരവധി പേരാണ് സന്ദര്‍ശനത്തിനത്തെുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും ഇതു സംബന്ധിച്ച വാര്‍ത്തകളും അനുശോചനക്കുറിപ്പുകളും പ്രവഹിക്കുകയാണ്.

ദീര്‍ഘകാലമായി പ്രവര്‍ത്തന രഹിതമായിക്കിടക്കുന്ന നീന്തല്‍കുളത്തില്‍ കഴിഞ്ഞയാഴ്ച പെയ്ത കനത്ത മഴയില്‍ വെള്ളം നിറഞ്ഞിരുന്നു. കൗതുകത്തോടെ ഇതു കാണാനത്തെിയ കുട്ടികളില്‍ സൗഫാനാണ് ആദ്യം വെള്ളത്തില്‍ വീണത്. രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് രണ്ട് പേരും പൂളില്‍ അകപ്പെട്ട് മരണം സംഭവിച്ചുവെന്നാണ് വിവരം. ഏറെ നേരം കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കുളത്തില്‍ കണ്ടത്തെിയത്. തിങ്കളാഴ്ച വൈകുന്നേരം ദമ്മാം ഫസ്റ്റ് ഇന്‍ഡസ്ട്രിയില്‍ സിറ്റിയിലെ ബി.സി.ഐ വളപ്പിലാണ് അപകടം നടന്നത്. പിന്നീട് അല്‍മുന ആശുപത്രിയിലത്തെിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 
നവാസ് ബഷീറും സൗമിയും നാട്ടിലേക്ക് മടങ്ങുകയാണ്. ഷമാസിന്‍െറയും സൗഫാന്‍െറയും മൃതദേഹം രണ്ട് ദിവസത്തിനകം നാട്ടിലേക്കയക്കും. ഗുജറാത്തി ബാലന്‍ ഹാര്‍ദ്ദികിന്‍െറ മൃതദേഹവും നാട്ടിലയക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ദമ്മാമിലെ കലാ സാംസ്കാരിക രംഗത്ത് സജീവമാണ് നവാസും സൗമിയും. വലിയ സൗഹൃദ വലയത്തിനുടമയായ നവാസ് ദമ്മാം നാടക വേദിയുടെ സജീവ പ്രവര്‍ത്തകനും സൗമി മികച്ച അഭിനേത്രിയുമാണ്. നവാസും രവിയും ബേസിക് ഇന്‍ഡസ്ട്രീസ് കമ്പനി ജീവനക്കാരാണ്. മരണമടഞ്ഞ കുട്ടികളോടുള്ള ആദരസൂചകമായി  ഇന്ത്യന്‍ സ്കൂളിന് ഇന്നലെ അവധി നല്‍കി.

Tags:    
News Summary - saudi obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.