ദമ്മാം: കടൽക്കൊള്ളക്കാരുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന നാലു മത്സ്യത്തൊഴിലാളികളെ സന്നദ്ധ പ്രവർത്തകരുടെ ഇടപെടലിൽ ജാമ്യത്തിൽ വിട്ടു. ഖത്തീഫ് തുറമുഖത്ത് നിന്നും ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ ആരോഗ്യ വിജയ്, വിവേക്, മിതലൻ, സ്‌മൈലൻ എന്നിവരാണ് ആശുപത്രി വാസത്തിനു ശേഷം പൊലീസ് സ്റ്റേഷനിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങിയത്. അഞ്ചുദിവസം മുമ്പായിരുന്നു സംഭവം.
ഖത്തീഫ് തീരത്തു നിന്നും 30 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കെ കടൽ കൊള്ളക്കാർ വളയുകയും ബോട്ടിനുള്ളിൽ കടന്ന് തൊഴിലാളികളെ കീഴടക്കുകയുമായിരുന്നു.
ഇതിനിടെ രണ്ടുപേർക്ക് കൊള്ളക്കാരുടെ വെടിയേറ്റു. മറ്റു രണ്ടുപേർക്ക് നിസ്സാരമായി പരിക്കേൽക്കുകയും ചെയ്തു. ഇവരെ ബന്ദികളാക്കിയ ശേഷം ബോട്ടിലെ കമ്പ്യൂട്ടറും, മത്സ്യബന്ധന സാമഗ്രികളും, ദിശയറിയുന്നതിനുള്ള യന്ത്രങ്ങളും ഉൾപെടെ കവർന്നു.
കൊള്ള സംഘം പോയശേഷം കരയിലെത്തിയ ഇവരെ സ്പോൺസർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തമിഴ്‌നാട്ടിൽ സംഭവത്തിന് വലിയ വാർത്താ പ്രാധാന്യം കൈവന്നതോടെ റിയാദിലെ ഇന്ത്യൻ എംബസിയിൽ വിവരം എത്തുകയും, ഫസ്റ്റ് സെക്രട്ടറി അനിൽ നോട്ടിയലിെൻറ നിർദേശപ്രകാരം ജുബൈലിലെ സന്നദ്ധ പ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരി അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു.
രണ്ട് തൊഴിലാളികൾ ദമ്മാം ആശുപത്രിയിലും മറ്റുള്ളവർ തീരദേശ സേനയുടെ സ്റ്റേഷനിലാണെന്നും അറിഞ്ഞതിനെ തുടർന്ന് എംബസി സന്നദ്ധ പ്രവർത്തകൻ ഷാജി മതിലകത്തിനെ ഇവർക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ അനുമതി പത്രം നൽകുകയായിരുന്നു. ഇടതു ൈയൈിൽ പരിക്കേറ്റ സ്മൈലൻ കൂടി ഇന്നലെ ആശുപത്രി വിട്ടതോടെ ഇവർക്ക് സ്റ്റേഷനിലെത്തി ജാമ്യം തരപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.