സൗദി ദേശീയ ദിന വ്യോമാഭ്യാസം: തീയതികളും സ്ഥലങ്ങളും പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങളുടെ തീയതികളും സ്ഥലങ്ങളും പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. ജിദ്ദ, റിയാദ്, അൽ ഖോബാർ എന്നീ നഗരങ്ങളിലാണ് പ്രധാനമായും വ്യോമസേനയുടെ അഭ്യാസപ്രകടനങ്ങൾ നടക്കുകയെന്ന് മന്ത്രാലയം ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.

വിവിധ നഗരങ്ങളിലെ സമയക്രമവും സ്ഥലങ്ങളും:

1. ജിദ്ദ: ജിദ്ദ ഹിൽട്ടൺ ഹോട്ടലിന് എതിർവശത്തുള്ള വാട്ടർഫ്രണ്ടിലെ റോഷൻ മറീന ബീച്ചിൽ സെപ്റ്റംബർ 18, 20 തീയതികളിൽ വൈകുന്നേരം അഞ്ചിന്​ പ്രകടനങ്ങൾ ആരംഭിക്കും.

2. റിയാദ്: മൽഹമിലെ റിയാദ് എക്സിബിഷൻ ആൻഡ് കോൺഫറൻസ് സെൻററിൽ സെപ്റ്റംബർ 22, 23 തീയതികളിൽ വൈകുന്നേരം നാല്​ മുതലാണ്​ വ്യോമാഭ്യാസം ക്രമീകരിച്ചിരിക്കുന്നത്.

3. അൽ ഖോബാർ: അമീർ സുൽത്താൻ ബിൻ അബ്​ദുൽ അസീസ് സയൻസ് ആൻഡ് ടെക്നോളജി സെൻററിന് (സെയ്ടെക്) മുന്നിലുള്ള അൽ ഖോബാർ കോർണിഷ് വാട്ടർഫ്രണ്ടിൽ സെപ്റ്റംബർ 26, 27 തീയതികളിൽ വൈകുന്നേരം 4.30-നാണ് പരിപാടി നടക്കുക.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് രാജ്യത്തുടനീളം സൂക്ഷ്മമായി പ്ലാൻ ചെയ്തിരിക്കുന്നത്. പൊതുജനങ്ങൾക്ക് പ്രകടനങ്ങൾ നേരിട്ട് കാണുന്നതിനായി സമയക്രമവും കേന്ദ്രങ്ങളും കൃത്യമായി മനസ്സിലാക്കണമെന്ന് മന്ത്രാലയം സ്വദേശികളോടും പ്രവാസികളോടും അഭ്യർത്ഥിച്ചു.

Tags:    
News Summary - Saudi National Day airshow: Dates and locations announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.