ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ആ​ദ്യ​പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മി​ട്ട്​ സൗ​ദി റോ​യ​ൽ ഫോ​ഴ്​​സ്​ വി​മാ​ന​ങ്ങ​ൾ ജി​ദ്ദ​യു​ടെ മാ​ന​ത്ത്​ വ​ർ​ണ​വി​സ്​​മ​യം തീ​ർ​ത്ത​പ്പോ​ൾ

പരിപാടികൾക്ക് ജിദ്ദയിൽ ഉജ്ജ്വല തുടക്കം

അബ്ദുറഹ്മാൻ തുറക്കൽ

ജിദ്ദ: ദേശീയദിനാഘോഷ പരിപാടികൾക്ക് തുടക്കമിട്ട് സൗദി റോയൽ ഫോഴ്സ് വിമാനങ്ങൾ ജിദ്ദയുടെ മാനത്ത് വർണവിസ്മയം തീർത്തു.

ജിദ്ദയുടെ കടൽതീരത്താണ് 'എയർ ഈഗിൾസ്' വട്ടമിട്ട് മിന്നുന്ന വർണങ്ങൾ വിതറിയത്. റോയൽ സൗദി എയർഫോഴ്‌സിലെ സൈനികർ വിവിധതരം വിമാനങ്ങൾ പറത്തി നടത്തിയ എയർഷോകളിലൂടെ ജിദ്ദയിലെ ജനങ്ങളുടെ ആഹ്ലാദത്തിൽ പങ്കുചേർന്നു. ആവേശത്തിന്റെ അന്തരീക്ഷത്തിൽ എയർ ഷോകളിലൂടെ വിവിധ കലാരൂപങ്ങൾ മാനത്ത് വരച്ച് ജിദ്ദയിലെ ജനങ്ങൾക്ക് സമ്മാനിക്കുകയും ചെയ്തു.

സൗദിയിലെ 14 നഗരങ്ങളിൽ ദേശീയദിന എയർ ഷോയിൽ പങ്കെടുക്കുന്നതിനുള്ള ഒരുക്കങ്ങൾ റോയൽ സൗദി എയർഫോഴ്‌സ് പൂർത്തിയാക്കിയതായി സൗദി പ്രതിരോധ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളിലും എയർഷോ അടക്കമുള്ള പരിപാടികളുമായി ദേശീയ ദിനാഘോഷം തുടങ്ങിക്കഴിഞ്ഞു. ഇനി ഒരാഴ്ച രാജ്യത്തിന്റെ വിവിധ മേഖലകൾ ചരിത്രവും പൈതൃകവും തുറന്നുകാട്ടുന്ന വിവിധ പരിപാടികൾക്ക് സാക്ഷ്യം വഹിക്കും.

ഇത്തവണത്തെ ദേശീയ ദിനാഘോഷ പരിപാടികൾ സെപ്റ്റംബർ 26 വരെ നീളുന്നതാണ്.

Tags:    
News Summary - Saudi national day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.