മുഹമ്മദ്​ ഷാമൂദ്

ഉൗദിൽ നിന്നുതിർന്ന്​ 'ജനഗണമന': സ്വാതന്ത്ര്യദിനത്തിന്​ സംഗീതാദരം അർപ്പിച്ച്​ സൗദി കലാകാരൻ

റിയാദ്​: അറേബ്യൻ പാരമ്പര്യ വാദ്യോപകരണമായ ഉൗദി​െൻറ തന്ത്രികൾ മീട്ടി ​'ജനഗണമന...' പാടി ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്​ സൗദി കലാകാര​​െൻറ സംഗീതാദരം. മുഹമ്മദ്​ ഷാമൂദ്​ എന്ന യുവകലാകാരനാണ്​ ഉൗദി​ൽ മാന്ത്രിവിരലുകൾ തൊട്ട്​ ദേശീയ ഗാനത്തി​െൻറ മധുനിസ്വനം കേൾപ്പിച്ചത്​.

എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ലുലു ഹൈപ്പർ മാർക്കറ്റി​െൻറ സൗദി ശാഖകളുടെ ആഭിമുഖ്യത്തിലാണ്​​ ഇത്തരത്തിൽ വ്യത്യസ്​തമായ ഒരു സംഗീതാവിഷ്​കാര വീഡിയോ തയാറാക്കി ​സമൂഹ മാധ്യമത്തിൽ പോസ്​റ്റ്​ ചെയ്​തത്​. ആസ്വാദകലോകം അത്​ ഏറ്റെടുത്തു.

ഇന്ത്യ-സൗദി സാംസ്​കാരിക ബന്ധത്തി​െൻറ നൂലിഴകളിൽ സംഗീത മധുരം പുരട്ടിയ ഇൗ വിഡിയോ കുറഞ്ഞ സമയത്തിനുള്ളിൽ വൈറലായി. ആളുകൾ നെഞ്ചേറ്റി. അറേബ്യന്‍ മണ്ണില്‍ നിന്നുയര്‍ന്ന ഈ ഇന്ത്യന്‍ ദേശീയഗാനം ലോകസമാധാനത്തി​െൻറയും ഐക്യത്തി​ െൻറയും സംഗീതമാണ്​ കേൾപ്പിക്കുന്നതെന്ന്​ ആളുകൾ അഭിപ്രായപ്പെടുന്നു.

74ാം സ്വാതന്ത്ര്യദിന ആഘോഷം ലോകത്തെ ഒന്നാകെ പ്രതിസന്ധിയിലഴ്ത്തിയ കോവിഡി​െൻറ പശ്ചാത്തലത്തിലാണെങ്കിലും പകിട്ടിന് മങ്ങലേൽക്കാതെ പൊലിപ്പിക്കാൻ ഇത്തരത്തിലെ കലാസംരംഭങ്ങൾ ലോകത്തി​െൻറ നാനാഭാഗങ്ങളിൽ നിന്നുണ്ടായി. അതിലൊന്നായി ശ്രദ്ധനേടി ലുലുവി​െൻറ ഇൗ അറേബ്യൻ വ​ാദ്യോപകരണം കൊണ്ടുള്ള സംഗീതാദരം.

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.