ജിദ്ദ: സൗദിയിൽ കോവിഡ് വീണ്ടും വർധിച്ചുവരുന്ന സാഹചര്യത്തിൽ പള്ളികളിൽ മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തുള്ള മന്ത്രാലയത്തിന്റെയും കാൾ ആൻഡ് ഗൈഡൻസ് സ്ഥാപനങ്ങളുടെയും വിവിധ ബ്രാഞ്ചുകളിലേക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യമുള്ളത്.
പള്ളികളിൽ പ്രാർത്ഥനക്കെത്തുന്ന വിശ്വാസികൾ കോവിഡ് പ്രതിരോധ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പള്ളി ജീവനക്കാർക്ക് നിർദേശം നൽകണമെന്നാണ് സർക്കുലറിൽ അറിയിച്ചത്. പള്ളിക്കകത്ത് സാമൂഹിക അകലം പാലിക്കലും മാസ്ക് ധരിക്കലും നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.