റിയാദ്: പ്രവാസികൾക്ക് സൗദി ദേശീയദിന സമ്മാനമായി പുറത്തിറങ്ങിയ 'ഗൾഫ് മാധ്യമം ഐറീഡ്' ഡിജിറ്റൽ പത്രത്തെ സൗദി വാർത്താ വിനിമയ വകുപ്പ് മന്ത്രി സൽമാൻ ബിൻ യൂസുഫ് അൽ ദോസരി പ്രശംസിച്ചു. ക്രൗൺ പ്ലാസ ഡിജിറ്റൽ സിറ്റിയിൽ സർക്കാരിന്റെ വാർത്താസമ്മേളനത്തിയപ്പോഴാണ് 'ഗൾഫ് മാധ്യമം' സൗദി റസിഡന്റ് മാനേജർ സലീം മാഹി പത്രം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
സൗദി ദേശീയ ദിന സ്പെഷ്യൽ പതിപ്പ് കണ്ട മന്ത്രി വളരെ ഉത്‍സാഹത്തോടെ പേജുകൾ വീക്ഷിക്കുകയും പുതിയ ഡിജിറ്റൽ വേർഷനെ പ്രശംസിക്കുകയും ചെയ്തു. മന്ത്രിയുടെ കൂടെയുണ്ടായിരുന്ന ഇന്റർനാഷണൽ മീഡിയ റിലേഷൻസ് ഡയറക്ടർ ഡോ. അബ്ദുറഹ്മാൻ അലി മുഹമ്മദ് അൽ ഉമൈരിയോട് കൂടുതൽ വിശദാംശങ്ങൾ ആരായാൻ ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് മന്ത്രിയുടെ സെക്രട്ടറിക്ക് 'ഗൾഫ് മാധ്യമം ഐറീഡ്' ഡിജിറ്റൽ പത്രത്തിന്റെ ഒരു കോപ്പി അയച്ചു കൊടുക്കുകയും ചെയ്തു. വായനയോടൊപ്പം ഒരേ പ്ലാറ്റ്‌ഫോമിൽ തന്നെ വാർത്തകൾ കേൾക്കാനും കാണാനും സാധിക്കുന്ന തരത്തിൽ മൾട്ടി മീഡിയ സംവിധാനത്തോടെയുള്ള പുതിയ ഡിജിറ്റൽ പതിപ്പിന് മീഡിയ ഡയറക്ടറും അനുമോദനങ്ങൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.