2,41,219 പേർ വിവാഹപൂർവ്വ ആരോഗ്യ പരിശോധന നടത്തി

മക്ക: വിവാഹപൂർവ്വ ആരോഗ്യ പരിശോധന നിർബന്ധമാക്കിയ ശേഷം വിവിധ പരിശോധന കേന്ദ്രങ്ങളിലൂടെ 2 41219 പേർ ടെസ്റ്റ്  നടത്തിയതായി മക്ക മേഖല ആരോഗ്യകാര്യ ഡയരക്ടറേറ്റ് വക്താവ് ഹമദ് ബിൻ ഫൈഹാൻ അൽഉതൈബി പറഞ്ഞു. പരിശോധന നിർബന്ധമാക്കിയ ശേഷമുള്ള 12 വർഷത്തെ കണക്കാണിത്. ഇതിൽ 2 22777 പേർ സ്വദേശികളും 18442 പേർ വിദേശികളുമാണ്. വിവാഹമാഗ്രഹിക്കുന്ന മുഴുവൻ സ്വദേശികൾക്കും വിവാഹ പൂർവ പരിശോധന നിർബന്ധമാണ്. വിവാഹ കരാറിന് മുമ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സ്വദേശിനികളെ വിവാഹം കഴിക്കുന്ന വിദേശികൾക്കും ഇത് ബാധകമാക്കിയിട്ടുണ്ട്. പരിശോധനക്ക് അംഗീകൃത  കേന്ദ്രങ്ങളുണ്ട്. പാരമ്പര്യ രക്തസംബന്ധ രോഗങ്ങൾ വ്യാപകമായതിനെ തുടർന്നാണ് രാജ്യത്ത് വിവാഹപൂർവ്വ പരിശോധന ഏതാനും വർഷങ്ങൾക്ക് മുമ്പ് നിർബന്ധമാക്കിയതെന്നും ആരോഗ്യവക്താവ് പറഞ്ഞു.
 

Tags:    
News Summary - saudi medical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.