Posted On
date_range Updated On
date_range യമൻ തടവുകാരെ കൈമാറൽ: ചര്‍ച്ചക്ക് ജോർഡന്‍ വേദിയാവും
റിയാദ്: യമന്‍ സര്‍ക്കാര്‍ വിഭാഗവും ഹൂതി വിഘടന വാദികളും തമ്മിലുള്ള ചര്‍ച്ചക്ക് ജോർഡൻ ആതിഥ്യം നല്‍കും. തടവുകാരെ കൈമാറാനുള്ള ചര്‍ച്ച അടുത്തയാഴ്ച അമ്മാനില്‍ നടക്കുമെന്ന് ഐക്യരാഷ്ട്രസഭ പ്രതിനിധി വ്യക്തമാക്കി.
യു.എന്‍ അഭ്യര്‍ഥനയനുസരിച്ച് യോഗത്തിന് ആതിഥ്യം നല്‍കാന്‍ ജോർഡന്‍ തയാറാവുകയായിരുന്നു. യമന്‍ പ്രശ്ന പരിഹാരത്തിന് ജോർഡന് പ്രത്യേക താല്‍പര്യമുള്ളതിനാലാണ് യോഗത്തിന് ആതിഥ്യം നല്‍കാന്‍ തീരുമാനിച്ചതെന്ന് ജോർഡന്‍ വിദേശകാര്യ വക്താവ് സുഫിയാന്‍ അല്‍ഖുദാത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.