സൗദിയിലെ ഹയർസെക്കൻററി സ്കൂളുകൾക്ക് മികച്ച വിജയം
ദമ്മാം: സി.ബി.എസ്.ഇ ഹയർ സെക്കണ്ടറി സ്കൂൾ പരീക്ഷയിൽ ദമ്മാം ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം. സയൻസ് വിഭാഗത്തിൽ സർവേശ് സിവാനന്ദം 97.8 ശതമാനം മാർക്ക് നേടി സൗദിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. ദമ്മാം ഇന്ത്യൻ സ്കൂളിൽ 95.8 ശതമാനം മാർക്ക് നേടി നിദ ഹാരിശ് രണ്ടാം സ്ഥാനവും 95.6 ശതമാനം മാർക്ക് നേടി നോബ്ൾ തോമസും ആദിത്യ ഉണ്ണിക്കൃഷ്ണനും മൂന്നാം സ്ഥാനവും നേടി. കൊമേഴ്സ് വിഭാഗത്തിൽ സയ്യിദ് കാശിഫ് ഹൈദർ റിസ്വി 93.8 ശതമാനം നേടി ഒന്നാം സ്ഥാനം നേടി.
ശിൽപ വേണുഗോപാൽ 92.8 ശതമാനം മാർക്ക് നേടി രണ്ടാം സ്ഥാനവും വർഷ വിജയകുമാർ നായർ 91.4 ശതമാനം മാർക്ക് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹുമാനിറ്റീസ് വിഭാഗത്തിൽ ആഫിയ 93.8 ശതമാനം നേടി ഒന്നാം സ്ഥാനം നേടി. സക്കിയ്യ 93.6 ശതമാനം നേടി രണ്ടാം സ്ഥാനവും ആൽബി തോസ് 92.8 ശതമാനം നേടി മൂന്നാം സ്ഥാനവും നേടി.
ദമ്മാം ഇന്ത്യൻ സ്കൂളിലെ 772 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 99.6 ശതമാനമാണ് സ്കൂളിെൻറ വിജയ നിരക്ക്. സയൻസിൽ 406 ഉം കൊമേഴ്സിൽ 257 ഉം ഹ്യുമാനിറ്റീസിൽ 94 വിദ്യാർഥികളുമാണ് പരീക്ഷയെഴുതിയത്. നിരവധി വിദ്യാർഥികൾ വിവിധ വിഷയങ്ങളിൽ ഉയർന്ന മാർക്ക് നേടിയിട്ടുണ്ട്. 78 വിദ്യാർഥികൾ 90 ശതമാനം മാർക്കും 198 വിദ്യാർഥികൾ 80 ശതമാനം മാർക്കും നേടിയതായി മാനേജ്മെൻറ് അറിയിച്ചു. പ്രിൻസിപ്പൽ ഡോ.ഇ.കെ.മുഹമ്മദ് ശാഫി, ഭരണ സമിതിയംഗങ്ങൾ എന്നിവർ മികച്ച വിജയം നേടിയ വിദ്യാർഥികളെ അഭിനന്ദിച്ചു. മികച്ച വിജയം നേടുന്നതിൽ നിർണായക പങ്ക് വഹിച്ച അധ്യാപകരെയും ജീവനക്കാരെയും മാനേജ്മെൻറ് അനുമോദിച്ചു.
മികവു നിലനിർത്തി ജിദ്ദ ഇന്ത്യൻ സ്കൂൾ മറിയം ഹസൻബാവ മുന്നിൽ
ജിദ്ദ: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ ജിദ്ദ ഇന്ത്യൻ സ്കൂളിന് മികച്ച വിജയം. മൊത്തം 519 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 23 പേർ 90 ശതമാനത്തിന് മുകളിൽ നേടി. പതിവുപോലെ പെൺകുട്ടികളുടെ ആധിപത്യമാണ് വിജയത്തിൽ. 97.4 ശതമാനം മാർക്ക് നേടി മറിയം ഹസൻ ബാവ സ്കൂളിൽ മുന്നിലെത്തി. 94.8 ശതമാനം നേടിയ ഹഫ്സ സെയ്ദ് മുനവ്വറുദ്ദീൻ ആണ് രണ്ടാമത്.
സോഷ്യോളജിയിൽ ഹഫ്സക്ക് 100 ശതമാനം മാർക്കുമുണ്ട്. ആൻ ക്രിസ്റ്റീന ബെന്നി (94.8), െഎശ്വര്യ ബാലസുബ്രഹ്മണ്യം, ഷഹാന ഫാത്തിമ (ഇരുവർക്കും 94.6) എന്നിവരാണ് തൊട്ടുപിന്നിൽ. ആൺകുട്ടികളിൽ മെഹ്ബൂബ് അലി (93.2) മുന്നിലെത്തി. ഫഹദ് മുനവ്വർ (92.4), മുഹമ്മദ് ഇബാദുറഹ്മാൻ (92.2) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലും.
മുഹമ്മദ് ഇബാദുറഹ്മാന് ഫിസിക്കൽ എജ്യുക്കേഷനിൽ 100 ശതമാനമുണ്ട്. സോഷ്യോളജിയിൽ റാനിയ ഗൗസുദ്ദീൻ ഗോറിയും ഫിസിക്കൽ എജുക്കേഷനിൽ അദ്നാൻ ആരിഫ് ഖാനും 100 ശതമാനം നേടിയിട്ടുണ്ട്. സ്കൂളിൽ പരീക്ഷ എഴുതിയ വിദ്യാർഥികളിൽ 466 പേർക്ക് 60 ശതമാനത്തിന് മുകളിൽ മാർക്കുണ്ട്. വിവിധ വിഷയങ്ങളിൽ 1323 ഡിസ്റ്റിങ്ഷനുകളും. മാനേജിങ് കമ്മിറ്റി ചെയർമാൻ കെ. ശംസുദ്ദീൻ, പ്രിൻസിപ്പൽ സെയ്ദ് മസൂദ് അഹമദ് എന്നിവർ വിദ്യാർഥികളെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.