ജിദ്ദ: അറഫ പ്രഭാഷണം ശൈഖ് മുഹമ്മദ് ബിൻ ഹസൻ ആലു ശൈഖ് നിർവഹിക്കുമെന്ന് മക്ക ഗവർണറേറ്റ് അറിയിച്ചു. മുതിർന് ന പണ്ഡിത സഭാംഗവും ഖാദിമുൽ ഹറമൈൻ ഹദീസ് സമുച്ചയം മേധാവിയുമാണ് ഇദ്ദേഹം. മുൻ ഫത്വ ബോർഡംഗമാണ്. പത്ത് വർഷത്തോളം ശരീഅ കോളജ് അധ്യാപകനായിരുന്നു. റിയാദ് പ്രവിശ്യ ഒൗഖാഫ് കൗൺസിൽ പ്രസിഡൻറ്, ദീര മസ്ജിദ് ഇമാം എന്നീ നിലകളിലും സേവനമനുഷ്ഠിക്കുന്നു. ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബിെൻറ പേരമകനാണ്. ഇമാം മുഹമ്മദ് ബിൻ സഉൗദ് ഇസ്ലാമിക് യൂണിവേഴ്സിറ്റി ശരീഅ കോളജിൽ നിന്ന് ബിരുദവും സുപ്രീം ജുഡീഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.