?????????? ???????: ??? ?????????????? ????????????? ???? ????????? ???????????? ?????????????? ??????. ????? ????? ???? ???????????? ????????????. ???????? ???????? ?????? ???????????

അറഫ ഒരുങ്ങി

മക്ക: തീർഥാടക ലക്ഷങ്ങളെ വരവേൽക്കാൻ അറഫ മൈതാനമൊരുങ്ങി. വിപുലമായ സംവിധാനങ്ങളാണ്​ ഇൗ ഏകദിന നഗരിയിൽ വിവിധ വകുപ് പുകൾക്ക്​ കീഴിൽ ഒരുക്കിയിരിക്കുന്നത്​. മക്ക മുനിസിപ്പാലിറ്റിക്ക്​ കീഴിൽ പ്രദേശത്തെ​ മാലിന്യം നീക്കം ചെയ്​ത ു ശൂചീകരണ ജോലികളും മരുന്നുതളിക്കലുമെല്ലാം നേരത്തെ പൂർത്തിയാക്കിയിട്ടുണ്ട്​. അനധികൃത തമ്പുകളലെല്ലാം നീക് കം ചെയ്​തു. ചരിത്ര പ്രധാന പള്ളിയായ പ്രദേശത്തെ മസ്​ജിദുന്നമിറയിൽ ഇത്തവണ കൂടുതൽ സൗകര്യങ്ങൾ​ സൗദി മതകാര്യ വകുപ് പ്​ ഒരുക്കിയിട്ടുണ്ട്​​. പള്ളിക്കകത്തെ ശീതീകരണ, വായു ശുദ്ധീകരണ സംവിധാനങ്ങളെല്ലാം പുതിയ നിരവധി എയർ കണ്ടീഷനിങ് ​ യൂനിറ്റുകൾ സ്​ഥാപിച്ച്​ നവീകരിച്ചിട്ടുണ്ട്​. ​അടുത്തിടെ ഉദ്​ഘാടനം ചെയ്​ത പദ്ധതി യുദ്ധ കാലാടിസ്​ഥാനത്തിലാണ്​ നടപ്പിലാക്കിയത്​.
ഇതോടെ പള്ളിക്കകത്തിരിക്കുന്നവർക്ക്​ കൂടുതൽ ആശ്വാസമാകും. പല വികസനങ്ങൾക്കും നമിറ പള്ളി സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും സൗദി ഭരണകാലത്താണ്​ 237 ദശലക്ഷം റിയാൽ ചെലവഴിച്ച പള്ളിയുടെ ഏറ്റവും വലിയ വികസനം നടന്നത്​. മസ്​ജിദുൽ ഹറാം കഴിഞ്ഞാൽ മക്കയിലെ ഏറ്റവും വലിയ പള്ളിയാണിത്​. കിഴക്ക്​ പടിഞ്ഞാറ്​ 340 മീറ്റർ നീളവും വടക്ക്​ തെക്ക്​ 240 മീറ്ററിലുള്ള നമിറ പള്ളിയിൽ നാല്​ ലക്ഷ​ം പേരെ ഉൾക്കൊള്ളാനാകും. പള്ളിക്ക്​ പിറകിൽ തണലേകാൻ 8000 ചതുരശ്ര മീറ്ററിൽ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്​.
അറഫ സംഗമത്തിനിടെ തീർഥാടകർ കഴിഞ്ഞു കൂടാൻ ആഗ്രഹിക്കുന്ന ജബലുറഹ്​മക്കും ചുറ്റും വേണ്ട സുരക്ഷ സംവിധാനങ്ങളും ബന്ധപ്പെട്ട വകുപ്പുകൾ കീഴിൽ പുർത്തിയാക്കിയിട്ടുണ്ട്​. പ്രദേശത്തെ ആശുപത്രികളിലും മെഡിക്കൽ സ​െൻററുകളിലും അടിയന്തിര, സൂര്യാതപ ചികിത്സയടക്കമുള്ളതിനു വേണ്ട വിപുലമായ സംവിധാനങ്ങളും സജ്ജീകരങ്ങളുമാണ്​ ആരോഗ്യ വകുപ്പ്​ ഒരുക്കിയിരിക്കുന്നത്​. അതേ സമയം, അറഫ സംഗമത്തിനു വേണ്ട സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയതായി സിവിൽ ഡിഫൻസ്​ ഡയരക്​ടറേറ്റ്​ വ്യക്​തമാക്കി.
തമ്പുകൾക്കടുത്തും അപകട സാധ്യതകളുള്ള സ്​ഥലങ്ങളിലും വൈദ്യുതി പവർ സ്​റ്റേഷനുകൾക്കടുത്തും നടപ്പാതകളിലും നിരീക്ഷണത്തിന്​ പ്രത്യേക സംഘങ്ങളെ വിവിധ ഭാഗങ്ങളിലായി നിയോഗിച്ചിട്ടുണ്ട്​.
നൂതനമായ യന്ത്രങ്ങളും ഉപകരണങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
ഏത്​ അപകടങ്ങളും നേരിടാൻ സജ്ജമാണെന്ന്​ അറഫ സിവിൽ ഡിഫൻസ്​ സേന മേധാവി ജനറൽ തുർക്കി അൽമ​ുതൈരി പറഞ്ഞു. അപകട സാധ്യതയുള്ള സ്​ഥലങ്ങൾ നേരത്തെ നിർണയിച്ചിട്ടുണ്ട്​.
ഇവിടെങ്ങളിൽ വേണ്ട മുൻകരുതലെടുത്തിട്ടുണ്ട്​. ഏത്​ അടിയന്തിരഘട്ടം നേരിടുന്നതിനും ഉദ്യോഗസ്​ഥർക്ക്​ നിരന്തരം പരിശീലനവും നൽകിയിട്ടു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.
അറഫയിലെ കെട്ടിടങ്ങളിലും തമ്പുകളിലും സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടോയെന്ന്​ പരിശോധിച്ചതായി സുരക്ഷ ​വിഭാഗം മേധാവി ജനറൽ അമ്മാർ മഗ്​രിബി പറഞ്ഞു.
ഗ്യാസ്​ സിലിണ്ടർ ഉപയോഗിക്കുന്നത് കർശനമായി​ നിരീക്ഷിക്കും. ഫയർ എക്​റ്റിക്യുഷറുകളുമായി മോ​േട്ടാർ സൈക്കിൾ യൂനിറ്റുകൾ രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Saudi Hajj Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.