ജിദ്ദ: 1020 ബില്യൻ റിയാൽ ചെലവും 833 ബില്യൻ റിയാൽ വരവും പ്രതീക്ഷിക്കുന്ന 2020 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് സൗദി മന്ത്രിസഭ അംഗീകരിച്ചു. 187 ബില്യൻ റിയാൽ കമ്മിയാണ് ബജറ്റ് കണക്കാക്കുന്നത്.
രാജ്യത്തിെൻറ സാമ്പത്തിക, സാമൂഹിക പരിഷ്കരണ അജണ്ട ത്വരിതപ്പെടുത്തുന്നതിന് ഉൗന്നൽ നൽകുന്നതാണ് ബജറ്റ്. 2019ലെ ദ്രുതഗതിയിലുള്ള പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തിലും അരാംകോ ഒാഹരിവിൽപനയുടെ പശ്ചാത്തലത്തിലുമാണ് പുതിയ ബജറ്റ്. എണ്ണേതരവരുമാനം വർധിപ്പിക്കുന്ന പദ്ധതികളുടെ വിജയമാണ് പുതിയ ബജറ്റ് നൽകുന്ന സൂചന. അടിയന്തര മന്ത്രിസഭയോഗത്തിലാണ് 2020ലേക്കുള്ള ബജറ്റ് അവതരിപ്പിച്ചത്. വിഷൻ 2020െൻറ ഭാഗമായി നടപ്പാക്കിയ പദ്ധതികൾ ബജറ്റിലെ കമ്മി കുറച്ചുകൊണ്ടുവരാൻ സഹായകമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.