‘നിയോം’ വളരുന്നു, ഇൗജിപ്​തിലേക്കും

ജിദ്ദ: സൗദി അറേബ്യയുടെ സ്വപ്​ന പദ്ധതിയായ ‘നിയോം’ മെഗാസിറ്റിയോട്​ അനുബന്ധിച്ച്​ ഇൗജിപ്​തിലും വികസനപ്രവർത്തനങ്ങൾക്ക്​ കരാറായി. ചെങ്കടൽ തീ​രത്തോട്​ ചേർന്ന 1,000 ചതുരശ്രകിലോമീറ്ററിലാണ്​ വികസനം വരുന്നത്​. സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​​​െൻറ ഇൗജിപ്​ത്​ സന്ദർശനത്തിലാണ്​ ഇതുസംബന്ധിച്ച കരാർ ഒപ്പുവെച്ചത്​. ദക്ഷിണ സീനായിലെ ആയിരം ചതുരശ്ര കിലോമീറ്റർ ഭൂമി ഇതിനായി ദീർഘകാലാടിസ്​ഥാനത്തിൽ പാട്ടത്തിന്​ നൽകും. പദ്ധതി നടത്തിപ്പിനായി ഇരുരാജ്യങ്ങളു​ം സംയുക്​ത ഫണ്ടിന്​ രൂപംനൽകും. 1,000 കോടിയിലേറെ ഡോളർ മൂല്യമുള്ളതാകും ഇൗ ഫണ്ട്​.  

മേഖലയിലെ സമുദ്ര പരിസ്​ഥിതി സംരക്ഷിക്കാൻ പ്രത്യേക പരിസ്​ഥിതി പ്രോ​േട്ടാകോളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്​. കടൽ മലിനീകരണം തടയൽ, പവിഴപ്പുറ്റുകളുടെ സംരക്ഷണം, തീരപരിപാലനം എന്നിവയാണ്​ പരിസ്​ഥിതി പ്രോ​േട്ടാകോളി​​​െൻറ ലക്ഷ്യം. സൗദി അറേബ്യയുടെ വടക്ക്​ പടിഞ്ഞാറൻ മേഖലയിൽ സ്​ഥാപിക്കാനുദ്ദേശിക്കുന്ന നിയോം മെഗാസിറ്റി, ചെങ്കടൽ ടൂറിസം പദ്ധതി എന്നിവയുടെ വിപുലീകരണമാണ്​ ഇൗജിപ്​തുമായുളള കരാർ വഴി ഉദ്ദേശിക്കുന്നത്​. ഇരുരാജ്യങ്ങൾക്കും പുറമേ ജോർഡനും ഇതി​​​െൻറ ഭാഗമാകും. നിയോമി​​​െൻറ ഭാഗമായി ഏഴു പുതിയ സമുദ്ര വിനോദസഞ്ചാര കേന്ദ്രങ്ങളാണ്​ വരുന്നത്​. ഇവിടങ്ങളിൽ പുതിയ നഗരങ്ങൾ പടുത്തുയർത്തും. ചെങ്കടലിൽ 50 റിസോർട്ടുകളും സ്​ഥാപിക്കും. 

ഇതിനൊപ്പം ഇൗജിപ്​തിലെ ശറമുശൈയ്​ഖ്​, ഹുഗാദ ടൂറിസം കേന്ദ്രങ്ങൾ അവർ വികസിപ്പിക്കും. തങ്ങളുടെ നിയന്ത്രണത്തിലുള്ള അഖബ ജോർഡനും മെച്ചപ്പെടുത്തും. ന്നുരാജ്യങ്ങളുടെയും മുൻകൈയിൽ മേഖലയെ ലോകോത്തര ടൂറിസം ലക്ഷ്യസ്​ഥാനമാക്കാണ്​ ആലോചിക്കുന്നത്​. ഇതിനായി യൂറോപ്യൻ ക്രൂയിസ്​ കമ്പനികളുമായി ചർച്ച നടത്തും. ആഡംബര നൗകകൾക്ക്​ അടുക്കാൻ പാകത്തിൽ സംവിധാനങ്ങൾ ഒരുക്കി വർഷം മുഴുവൻ സജീവമായ ഒരു ക്രൂയിസ്​ കേന്ദ്രം സൃഷ്​ടിക്കും. നിലവിൽ ഇതിനായി ഏഴു ടൂറിസം കമ്പനികളുമായി സൗദി അറേബ്യ ചർച്ച നടത്തിവരുകയാണ്​. 

Tags:    
News Summary - saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.