വിദേശ ജോലിക്കാരുടെ ​െലവി ഒഴിവാക്കണം; തൊഴില്‍ മന്ത്രാലയത്തോട് ചേംബര്‍

റിയാദ്: സ്വദേശികളുടെ എണ്ണത്തിന് സമാന അനുപാതത്തിൽ വിദേശികളുള്ള സ്ഥാപനങ്ങളെ ​െലവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ജിദ്ദ ചേംബര്‍ തൊഴില്‍ മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചു. രാജ്യത്തെ ചെറുകിട, ഇടത്തരം സ്ഥാപന ഉടമകളിൽ നിന്ന്​ വ്യാപകമായി ഉയർന്ന അഭിപ്രായത്തി​​​െൻറ അടിസ്ഥാനത്തിലാണ് ചേംബറി​​​െൻറ നിര്‍ദേശം. 2017ല്‍ വര്‍ഷത്തില്‍ 2,400 റിയാലായിരുന്ന ​െലവി ഇക്കൊല്ലം 4,800 ആയതോടെ 16 ശതമാനം ചെറുകിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും ചേംബര്‍ വ്യക്തമാക്കി. 

11 ശതമാനം സ്ഥാപനങ്ങള്‍ വൻ സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോള്‍ 5.6 ശതമാനം സ്ഥാപനങ്ങൾ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാവാവതെ വഴിമുട്ടും. 2.8 ശതമാനം സ്ഥാപനങ്ങള്‍ക്ക് നിലവിലെ പദ്ധതി അനുസരിച്ച്​ മുന്നോട്ടുപോവാനാവാത്ത പ്രതിസന്ധിയും വന്നുചേരും.ഒരു വര്‍ഷത്തെ ​െലവി മുന്‍കൂറായി അടക്കുമ്പോള്‍ തൊഴിലാളി രാജ്യം വിട്ടുപോയാലും ശേഷിക്കുന്ന കാലത്തേക്കുള്ള സംഖ്യ തിരിച്ചുനല്‍കില്ലെന്ന നിലപാട് പുനഃപരിശോധിക്കണമെന്നും ചേംബര്‍ മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചു. തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തിയ ​െലവി അടക്കാന്‍ വൈകുന്നത് സ്ഥാപനത്തി​​​െൻറ ഇലക്ട്രോണിക് നടപടികള്‍ക്ക് തടസ്സമാവാതിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ​

െലവി ഏര്‍പ്പെടുത്തുകയും 2017 മുതല്‍ 2020 വരെ ഓരോ വര്‍ഷവും 2400 റിയാല്‍ വീതം വര്‍ധിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ സ്വകാര്യ മേഖലക്കുണ്ടായ പ്രതിസന്ധിയെക്കുറിച്ച് പഠനം നടത്തിയ ചേമ്പര്‍ ഏഴിന നിര്‍ദേശമാണ് മന്ത്രാലയത്തിന് സമര്‍പ്പിച്ചത്.

Tags:    
News Summary - saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.