ജിദ്ദ: ആഗോള വിപണിയുടെ ആവശ്യത്തിന് അനുസരിച്ച് അടുത്ത മാസം മുതല്‍ സൗദി അറേബ്യ എണ്ണ വിതരണം കൂട്ടുമെന്നും ഇതിെൻറ ഭാഗമായി ഇന്ത്യക്കാവശ്യമായ അധിക എണ്ണ നൽകുമെന്നും ഉൗർജ മന്ത്രി എൻജി. ഖാലിദ് അല്‍ ഫാലിഹ്. ഇന്ത്യയില്‍ ക്രൂഡ് ഓയില്‍ രംഗത്ത് അരാംകോ നിക്ഷപമിറക്കും. ഇന്ത്യന്‍ രാസവസ്തു ഉൽപാദന രംഗത്ത് സൗദിയിലെ സാബികും മുതലിറക്കും. ഇതുവഴി ഇരുവര്‍ക്കും നേട്ടമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഡൽഹിയില്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി ഖാലിദ് അല്‍ ഫാലിഹ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യക്കാവശ്യമായ അധിക എണ്ണ അടുത്ത മാസം മുതല്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. എണ്ണ ഇറക്കുമതി കൂടുതല്‍ നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. സൗദി ഇറാന്‍ എന്നീ രാജ്യങ്ങളെയാണ് ഇതിന് ആശ്രയിക്കുന്നത്. അമേരിക്ക ഇറാനെതിരായ ഉപരോധം ശക്തിപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇന്ത്യയും അമേരിക്കക്കൊപ്പം നില്‍ക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ സൗദിക്കാണത് നേട്ടമാവുക. മൂല്യമിടിയുന്ന രൂപയെ പിടിച്ചു കയറ്റാന്‍ എണ്ണ മതിയായ തോതിലെത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തില്‍ അടുത്ത മാസം നാല് മില്യണ്‍ ബാരല്‍ എണ്ണ ഇന്ത്യക്ക് നല്‍കും. ഒപ്പം ഇന്ത്യയിലെ നിക്ഷേപം വേഗത്തിലാക്കും.
12 ബില്യണ്‍ ബാരല്‍ പ്രതിദിനം ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട് സൗദിക്ക്. നിലവില്‍ ഉൽപാദിപ്പിക്കുന്നത് 10.7 ബാരലാണ്. അടുത്ത മാസം മുതല്‍ വർധിപ്പിക്കുന്ന ഉൽപാദനം സൗദി സമ്പദ്ഘടനക്ക് വന്‍ നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.