മങ്കട കെ.എം.സി.സി  യാത്രയയപ്പും  ഉപതെരഞ്ഞെടുപ്പ്​ കൺവൻഷനും  

ജിദ്ദ: നാട്ടിലേക്ക് മടങ്ങുന്ന  അലി കളത്തിലിന്  മങ്കട പഞ്ചായത്ത് കെ.എം.സി.സി  യാത്രയയപ്പ് നൽകി. 
യാത്രയയപ്പ് ചടങ്ങും മലപ്പുറം ഉപതെരഞ്ഞടുപ്പ് കൺവൻഷനും ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റി സെക്രട്ടറി രായിൻ കുട്ടി നീറാട് മുഖ്യപ്രഭാഷണം നടത്തി. സെൻട്രൻ കമ്മിറ്റി ഭാരവാഹികളായ പി.എം.എ. ജലീൻ, സഹൽ തങ്ങൾ, ജില്ലാ കമ്മിറ്റി നേതാക്കളായ മജീദ് കോട്ടീരി, നാസർ മച്ചിങ്ങൽ, മണ്ഡലം നേതാക്കളായ ഷക്കീൽ, സാജിർ, കരീം കൂട്ടിലങ്ങാടി, കരീം മക്കരപറമ്പ്, അഷ്റഫ് കുട്ടിലങ്ങാടി, ഷൗക്കത്ത് പഴമളൂർ, മുത്തു, യൂസുഫ് കൊടക്കാട്, അബ്ദുൽ അസീസ് സ്വലാഹി, മുസ്തഫ ചീരക്കൽ, ഖലീൽ എന്നിവർ സംസാരിച്ചു. 
യോഗത്തിൽ വീരാൻ ഫൈസി വെളളില അധ്യക്ഷത വഹിച്ചു. മജീദ് മങ്കട സ്വാഗതവും  ബഷീർ നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.