അധ്യായന വര്‍ഷം ആരംഭിക്കുന്നത്  സെപ്റ്റംബര്‍ 17 വരെ നീട്ടാന്‍ മന്ത്രിസഭാ തീരുമാനം 

റിയാദ്: സൗദി സിലബസുള്ള കലാലയങ്ങളില്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നത് ഒരാഴ്ച വൈകിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സല്‍മാന്‍ രാജാവി​െൻറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സെപ്റ്റംബര്‍ 10ന് ആരംഭിക്കാനിരുന്ന അധ്യായന വര്‍ഷം 17ലേക്ക് മാറ്റിയത്. പത്ത് വര്‍ഷം മുമ്പ് മന്ത്രിസഭ തീരുമാനിച്ചതനുസരിച്ച് 2017 വരെയുള്ള അധ്യായന വര്‍ഷ കലണ്ടര്‍ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തിനാണ് തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ ഭേദഗതി അംഗീകരിച്ചത്. 
ഇതനുസരിച്ച് ബലി പെരുന്നാള്‍ കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷമാണ് സൗദിയിലെ പ്രാഥമിക തലം മുതല്‍ സര്‍വകലാശാല വരെയുള്ള കലാലയങ്ങളില്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കുക. എന്നാല്‍ ഈ മാറ്റം അധ്യാപകര്‍ക്കും ജീവനക്കാർക്കും ബാധകമല്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. അധ്യാപകർ  ഉള്‍പ്പെടെയുള്ള ജോലിക്കാര്‍ സെപ്റ്റംബര്‍ പത്തിന് ഹാജരാവണമെന്ന് മന്ത്രാലയ വക്താവ് മുബാറക് അല്‍ഉസൈമി അറിയിച്ചു.

Tags:    
News Summary - saudi education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.