നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ്
റിയാദ്: വിഷൻ 2030 ആരംഭിച്ചതിനുശേഷം എണ്ണ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നിട്ടും സൗദി സമ്പദ്‌വ്യവസ്ഥ 80 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് പറഞ്ഞു. സ്വകാര്യ മേഖല പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2016ൽ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജി.ഡി.പി) സ്വകാര്യ മേഖലയുടെ സംഭാവന ഏകദേശം 2.8 ട്രില്യൺ റിയാൽ ആണ്.
ഇത് 40 ശതമാനം ആണ്. ഇപ്പോൾ സൗദി സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 4.8 ട്രില്യൺ റിയാലായി ഉയർന്നു. ഇതിൽ സ്വകാര്യ മേഖലയുടെ സംഭാവന ഇപ്പോൾ 2.3 ട്രില്യൺ റിയാൽ 51 ആണെന്നും നിക്ഷേപ മന്ത്രി പറഞ്ഞു. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജി.ഡി.പി) 65 ശതമാനം സ്വകാര്യ മേഖലയുടെ സംഭാവന വർധിപ്പിക്കുന്നതിലാണ് വിഷൻ 2030 ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് നിക്ഷേപ മന്ത്രി സൂചിപ്പിച്ചു.
നേരിട്ടുള്ള വിദേശ നിക്ഷേപ മേഖലയിലും സൗദി ഗണ്യമായ കുതിച്ചുചാട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശ നിക്ഷേപങ്ങളുടെ അളവ് പ്രതിവർഷം 120 ബില്യൺ റിയാലിലധികം വർധിച്ചിട്ടുണ്ടെന്നും അൽഫാലിഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.