റിയാദ്: സൗദി നാടകകലാകാരനും പ്രമുഖ നടനുമായ മുഹമ്മദ് അൽത്വവിയാൻ അന്തരിച്ചു. സൗദി, ഗൾഫ് നാടകകലാരൂപത്തിന്റെ സവിശേഷതകൾ തന്‍റെ തലമുറയിലെ കലാകാരന്മാർക്കൊപ്പം രൂപപ്പെടുത്തിയ ഒരു കലാജീവിതത്തിനുശേഷം 79ാം വയസ്സിലാണ് സൗദി നാടകത്തിന്‍റെ ‘ശൈഖ്’ എന്ന അറിയപ്പെടുന്ന അൽത്വവിയാെൻറ വിയോഗം.
അരനൂറ്റാണ്ടിനിടയിൽ അദ്ദേഹം നാടക കലാരംഗത്ത് ശ്രദ്ധേയമായ മുദ്ര പതിപ്പിച്ചു. പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു സ്‌ക്രീനിൽ മറക്കാനാവാത്ത ചരിത്രം സൃഷ്ടിച്ചു. അൽത്വവിയാന്‍റെ വിയോഗം കലാസമൂഹത്തെ ദുഃഖത്തിലാഴ്ത്തി. 1945ൽ ഖസീം പ്രവിശ്യയിലെ ബുറൈദയിലാണ് ജനനം. അമേരിക്കയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ദി ഡെവിൾസ് ഗെയിം, താഷ് മാ താഷ് തുടങ്ങിയ നിരവധി ടെലിവിഷൻ പരമ്പരകളിൽ അൽതവിയാൻ അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.