Posted On
date_range Updated On
date_range കൊല്ലം സ്വദേശി സകാക്കയില്‍ മരിച്ചു
സകാക്ക: കൊല്ലം അയത്തില്‍ സ്വദേശിയും ലക്ഷ്മി വിളാകം പുരയിടത്തില്‍ തോമസ്-പുഷ്പം ദമ്പതികളുടെ മകനുമായ വിക്ടര്‍ (53) മരിച്ചു. സകാക്ക തുവൈറിലെ കടയില്‍ സെയില്‍സ്മാനായ ഇദ്ദേഹം ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഈ സമയം കടയിലത്തെിയ സ്വദേശി പൗരന്മാര് ആശുപത്രിയിലത്തെിക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചു. 30 വര്‍ഷത്തോളമായി സൗദിയിലുണ്ട്. ആറു മാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. ഭാര്യ: ശോഭ. മക്കള്‍: പ്രിന്‍സി, വിനീഷ്.
സകാക്ക സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് സഹോദരന് ജസ്റ്റിനും ബന്ധു പ്രദീപും അറിയിച്ചു.
അല്‍ജൗഫ് വെല്‍ഫെയര്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി സുധീര്‍ ഹംസ സഹായവുമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.