സന്ദർശക വിസയിലെത്തിയ കോഴിക്കോട് സ്വദേശിനി ദമ്മാമിൽ മരിച്ചു

ദമ്മാം: രണ്ട് മാസം മുമ്പ് സന്ദർശക വിസയിലെത്തിയ കോഴിക്കോട് കല്ലായി കണ്ണഞ്ചേരി പ്രഷ്യസ് വില്ലയിൽ ബഷീറി​​െൻറ ഭ ാര്യ സക്കീന ബഷീർ (56) നിര്യതയായി. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഉറക്കത്തിലാണ് മരണം സംഭവിച്ചത്. ഹൃദയസ്തംഭനമാണ് കാരണമെന്ന് കുരുതുന്നു.

ഉച്ചഭക്ഷണത്തിനു ശേഷം ഉറങ്ങാൻ കിടന്ന സക്കീന അഞ്ച് മണിയായിട്ടും ഉണരാത്തതിനാൽ ഭർത്താവ് വിളിച്ചപ്പോഴാണ് മരിച്ചതറിയുന്നത്. രണ്ട് ദിവസം മുമ്പാണ് ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയത്.റഹീല (വയനാട്) റഈസ് (ലണ്ടൻ) റമീസ്(ദമ്മാം) എന്നിവർ മക്കളാണ്. ഗഫൂർ (വയനാട്) റിസ്വാന (ലണ്ടൻ) ഖുലൂദ് (കോഴിക്കോട്) എന്നിവരാണ് മരുമക്കൾ

Tags:    
News Summary - saudi death-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.