ജോർദാനിലെത്തിയ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനെ സിവിൽ ബഹുമതിയായ ‘ഹുസൈൻ ബിൻ അലി’ മാല അബ്​ദുല്ല രണ്ടാമൻ രാജാവ്​ അണിയിക്കുന്നു

സൗദി കിരീടാവകാശിക്ക്​ ജോർദാനിൽ ഏറ്റവും വലിയ സിവിലിയൻ ബഹുമതി

ജിദ്ദ: ഹ്രസ്വ സന്ദർശനാർഥം ജോർദാനിലെത്തിയ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനെ ആദരിച്ചത്​ ജോർദാനിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി നൽകി. ജോർദാൻ രാജാവ്​ അബ്​ദുല്ല രണ്ടാമനാണ്​​ സിവിൽ ബഹുമതിയായ 'ഹുസൈൻ ബിൻ അലി' മാല കിരീടാവകാശിയെ അണിയിച്ചത്​. ഇരു രാജ്യങ്ങളും തമ്മിൽ കാലങ്ങളായി നിലനിൽക്കുന്ന വ്യതിരിക്തമായ ചരിത്രബന്ധങ്ങളുടെ ആഴവും കെട്ടുറപ്പും കണക്കിലെടുത്താണിത്​.

ജോർദാനിലെ പരമോന്നത ബഹുമതികളിൽ ഒന്നാണ് 'ഹുസൈൻ ബിൻ അലി' മാല. ജോർദാൻ രാജാവുമായി ഏറ്റവും അടുത്ത ബന്ധമുള്ള രാജാക്കന്മാർക്കും രാജകുമാരന്മാർക്കും രാഷ്​ട്രത്തലവന്മാർക്കുമാണ്​ ഇത്​ നൽകാറ്​. 2017ൽ സൽമാൻ രാജാവിനും ഈ ബഹുമതി നൽകി ജോർദാൻ രാജാവ്​ അബ്​ദുല്ല രണ്ടാമൻ ആദരിച്ചിരുന്നു.

വിദേശ പര്യടനത്തിന്​ പുറപ്പെട്ട കിരീടാവകാശി ചൊവ്വാഴ്​ച​യാണ്​ ഈജിപ്​തിൽ നിന്ന്​ ജോർദാനിലെത്തിയത്​. ​ജോർദാനിലെ അമ്മാനിലെത്തിയ കിരീടാവകാശിയെ ജോർദാൻ രാജാവ്​ അബ്​ദുല്ല രണ്ടാമൻ രാജാവ്​ വിമാനത്താവളത്തിൽ നേരി​​ട്ടെത്തിയാണ്​ സ്വീകരിച്ചത്​. ജോർദാൻ കിരീടാവകാശി അമീർ അൽഹുസൈൻ ബിൻ അബ്​ദുല്ല രണ്ടാമൻ, ​ജോർദാൻ ​സൗദി അംബാസഡർ നാഇഫ്​ ബിൻ ബന്ദർ അൽസുദൈരി, സൗദിയിലെ ജോർദാൻ അംബാസഡർ അലി അൽകായ്​ദി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - Saudi Crown Prince receives highest civilian honor in Jordan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.