റിയാദിലെത്തിയ പോളിഷ് പ്രധാനമന്ത്രി മറ്റെയുസ് മൊറാവിക്കിയെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചപ്പോൾ
റിയാദ്: സൗദിയിലെത്തിയ പോളണ്ട് പ്രധാനമന്ത്രി മറ്റെയുസ് മൊറാവിക്കും സംഘത്തിനും റിയാദിൽ ഊഷ്മള വരവേൽപ്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പ്രധാനമന്ത്രിയെ റിയാദ് അൽ-യമാമ കൊട്ടാരത്തിലെ റോയൽ കോർട്ടിൽ സ്വീകരിച്ചു. രാജ്യം സന്ദർശിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച പോളിഷ് പ്രധാനമന്ത്രി തനിക്കും ഒപ്പമുള്ള പ്രതിനിധി സംഘത്തിനും നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യത്തിനുമുള്ള അഭിനന്ദനം അറിയിച്ചു.
തുടർന്ന് നടന്ന കൂടിക്കാഴ്ചയിൽ, ഇരുരാജ്യങ്ങളും തങ്ങളുടെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം ഇരുനേതാക്കളും അവലോകനം ചെയ്തു. എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും പരസ്പരം പരിഗണനയിലുള്ള നിരവധി വിഷയങ്ങളും ചർച്ച ചെയ്തതായി ഒൗദ്യോഗിക വാർത്ത ഏജൻസിയായ എസ്.പി.എ റിപ്പോർട്ട് ചെയ്തു.
ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ, സഹമന്ത്രിയും കാബിനറ്റ് അംഗവുമായ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, വാണിജ്യമന്ത്രിയും സന്ദർശക സംഘത്തിെൻറ ഔദ്യോഗിക ഗൈഡും കൂടിയായ ഡോ. മാജിദ് അൽ-ഖസബി, വിദേശകാര്യ സഹമന്ത്രി ഡോ. ആദിൽ ബിൻ അഹമദ് അൽ ജുബൈർ, ഗതാഗത-ലോജിസ്റ്റിക് മന്ത്രി എൻജി. സാലിഹ് അൽ ജാസർ, സാമ്പത്തികാസൂത്രണ മന്ത്രി ഡോ. ഫൈസൽ ഇബ്രാഹിം, പോളണ്ടിലെ സൗദി അംബാസഡർ സഅദ് അൽ സാലിഹ് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.