റിയാദ്: സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിലേക്ക് പുറപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടാണ് അദ്ദേഹം രാജ്യത്ത് നിന്ന് തിരിച്ചതെന്ന് റോയൽ കോർട്ട് അറിയിച്ചു. സൽമാൻ രാജാവിെൻറ നിർദേശപ്രകാരമാണ് ഈ യാത്ര.
ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ നൽകിയ ക്ഷണം സ്വീകരിച്ചാണ് കിരീടാവകാശിയുടെ ഉന്നതതല സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനും പ്രവിശ്യാ-ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമാണ് ഈ സന്ദർശനം ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.