സൗദിയിൽ 315 പേർക്ക്​ കൂടി കോവിഡ്; 349 പേർക്ക്​ രോഗമുക്തി

റിയാദ്​: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 315 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. അസുഖ ബാധിതരിൽ 349 പേർ രോഗമുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ നാലു പേർ മരിച്ചു.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,75,006 ആയി. ഇതിൽ 3,65,006 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6461 ആയി. 2451 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 508 പേരുടെ നില ഗുരുതരമാണ്. ചികിത്സയിലുള്ള ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 177, കിഴക്കൻ പ്രവിശ്യ 57, മക്ക 28, അൽഖസീം 12, അൽബാഹ 11, മദീന 8, അസീർ 6, തബൂക്ക്​ 5, അൽജൗഫ്​ 3, നജ്‌റാൻ 3, ഹാഇൽ 2, വടക്കൻ അതിർത്തി മേഖല 2, ജീസാൻ 1.

Tags:    
News Summary - saudi covid updates 21 feb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.