സൗദിയിൽ പുതുതായി 337 കോവിഡ്​ കേസുകൾ; 346 ​പേർക്ക് രോഗമുക്തി

ജിദ്ദ​: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി 337 കോവിഡ്​ കേസുകൾ സ്ഥിരീകരിച്ചു​. അസുഖ ബാധിതരിൽ 346 പേർ സുഖം പ്രാപിച്ചു. രാജ്യത്ത്​ കോവിഡ് ബാധിച്ചവരിൽ നാല് പേർ മരിച്ചു.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 374366 ആയി. ഇതിൽ 365363 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6454 ആയി. 2549 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 497 പേരുടെ നില ഗുരുതരമാണ്​. ചികിത്സയിലുള്ള ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കൊവിഡ്​ കേസുകൾ: റിയാദ്​ 163, കിഴക്കൻ പ്രവിശ്യ 70, മക്ക 48, അൽഖസീം 12, അൽ ജൗഫ് 9, മദീന 7, അസീർ 7, നജ്‌റാൻ 5, വടക്കൻ അതിർത്തി മേഖല 4, ഹാഇൽ 4, ജീസാൻ 3, തബൂക്ക്​ 3. അൽ ബാഹ 2.

Tags:    
News Summary - saudi covid updates 19th feb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.