മാവൂർ ഏരിയ പ്രവാസി സംഘം പ്രവർത്തകർ
ജുബൈൽ: മാവൂർ ഏരിയ പ്രവാസി സംഘം (മാപ്സ് ദമ്മാം) 2024-25 വാർഷിക ജനറൽ ബോഡിയും കണക്ക് അവതരണവും നടത്തി.
സൈഹാത്ത് ഫാം ഹൗസിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറോളം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ഉച്ചയോടെ ആരംഭിച്ച ജനറൽ ബോഡിയിൽ പ്രസിഡൻറ് ദീപക് ദേവദാസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മാപ്സ് ദമ്മാമിെൻറ രക്ഷാധികാരികളായ സലിം ജുബാറ, മുഹമ്മദ് കുട്ടി എന്നിവരും നൗഷാദ്, മഹമൂദ് പൂളക്കോടൻ, സഹൽ സലീം, പി.എം. നൗഷാദ്, നവാസ്, കെ.കെ. അഷ്റഫ്, ഷമീർ നൊച്ചായിൽ എന്നിവരും ആശംസകൾ നേർന്നു. തുടർന്ന് വോയിസ് ഓഫ് ദമ്മാമിെൻറ സംഗീതവിരുന്നും അരങ്ങേറി. വനിതാപ്രവർത്തകർ കേക്ക് മുറിച്ച് പുതുവർഷത്തെ വരവേറ്റു.
2024-25 കമ്മിറ്റി ഒരു വർഷം കൂടി തുടർന്ന് പ്രവർത്തിക്കാൻ യോഗത്തിൽ ഐകകണ്ഠ്യേന തീരുമാനിച്ചു. മാവൂർ ഏരിയ പ്രവാസി സംഘം സെക്രട്ടറി കെ.പി.എ. സമദ് മാവൂർ സ്വാഗതവും ട്രഷറർ ജാഫർ മാനു നന്ദിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.