ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഓസ്‌ട്രേലിയൻ ഫെസ്​റ്റ്​’ ഓസ്‌ട്രേലിയൻ വാണിജ്യ-ടൂറിസം മന്ത്രി സെനറ്റർ ഡോൺ ഫാരെൽ ഉദ്​ഘാടനം ചെയ്യുന്നു

ലുലുവിൽ ഓസ്‌ട്രേലിയൻ ഫെസ്​റ്റ്​: വാണിജ്യമന്ത്രി ഡോൺ ഫാരെൽ ഉദ്ഘാടനം ചെയ്തു

റിയാദ്: സൗദി അറേബ്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതൽ കരുത്തുറ്റതാക്കി, ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഓസ്‌ട്രേലിയൻ ഫെസ്​റ്റ്​’ ആരംഭിച്ചു. റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ ലുലു ശാഖയിൽ നടന്ന ചടങ്ങിൽ ഓസ്‌ട്രേലിയൻ വാണിജ്യ-ടൂറിസം മന്ത്രി സെനറ്റർ ഡോൺ ഫാരെൽ ഫെസ്​റ്റി​ന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

ഹൈപ്പർമാർക്കറ്റ് കവാടത്തിൽ സജ്ജമാക്കിയ പ്രത്യേക ഓസ്‌ട്രേലിയൻ തീം ഗേറ്റിൽ റിബൺ മുറിച്ചാണ് മന്ത്രി ഫെസ്​റ്റ്​ ജനങ്ങൾക്കായി തുറന്നുകൊടുത്തത്. തുടർന്ന് ഓസ്‌ട്രേലിയൻ ഉൽപന്നങ്ങളുടെ വിവിധ സ്റ്റാളുകൾ അദ്ദേഹം സന്ദർശിച്ചു. ബേക്കറി വിഭാഗത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു.

ഓസ്‌ട്രേലിയയുടെ കാർഷിക-ഭക്ഷ്യ മേഖലയിലെ മികവ് വിളിച്ചോതുന്ന ഉൽപന്നങ്ങളാണ് ഫെസ്​റ്റിലെ പ്രധാന ആകർഷണം. ഉയർന്ന ഗുണനിലവാരമുള്ള ഓസ്‌ട്രേലിയൻ മാംസ ഉൽപന്നങ്ങൾ, ഓസ്‌ട്രേലിയയിൽ നിന്നുള്ള വൈവിധ്യമാർന്ന പഴങ്ങളും പച്ചക്കറികളും, ഓസ്‌ട്രേലിയൻ ബ്രാൻഡുകളുടെ പ്രീമിയം ഗ്രോസറി ഉൽപന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം തന്നെ അണിനിരന്നിട്ടുണ്ട്​.

ഓസ്‌ട്രേലിയൻ ഉൽപന്നങ്ങളുടെ പ്രദർശനം എന്നതിലുപരി, ഇരു രാജ്യങ്ങളും തമ്മിലുള്ള വളരുന്ന പങ്കാളിത്തത്തി​ന്റെ അടയാളമാണ് ഈ ഫെസ്​റ്റെന്ന് മന്ത്രി ഡോൺ ഫാരെൽ അഭിപ്രായപ്പെട്ടു. മികച്ച ഉൽപന്നങ്ങൾ സൗദിയിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ ലുലു ഗ്രൂപ് നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

‘ഉപഭോക്താക്കൾക്ക് ആഗോള വൈവിധ്യവും ഗുണമേന്മയും ഉറപ്പാക്കാനുള്ള ലുലുവി​ന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ മേള. ഓസ്‌ട്രേലിയൻ കാർഷിക മികവിനെ സൗദിയിലെ ജനങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമായി പ്രവർത്തിക്കാൻ ലുലുവിന് സാധിച്ചതിൽ അഭിമാനമുണ്ട്’ -ലുലു ഹൈപ്പർമാർക്കറ്റ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് പറഞ്ഞു. ചടങ്ങിൽ ലുലു ഗ്രൂപ് പ്രതിനിധികളും ഓസ്‌ട്രേലിയൻ സർക്കാരി​ന്റെ ഉന്നതതല പ്രതിനിധി സംഘവും പങ്കെടുത്തു. ഓസ്‌ട്രേലിയൻ ഉൽപന്നങ്ങൾക്ക് പ്രത്യേക പ്രമോഷൻ ഓഫറുകളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - Australian Fest at Lulu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.