റിയാദ്: സൗദി അറേബ്യയിൽ പുതിയ കോവിഡ് കേസുകളുടെ പ്രതിദിന കണക്കിൽ ഏഴുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. 290 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 18 പേർ മരിച്ചു. 411 പേർക്ക് രോഗമുക്തിയുണ്ടായി. ആകെ കോവിഡ് കേസുകളുടെ എണ്ണം 354208 ആയി. രോഗമുക്തരുടെ ആകെ എണ്ണം 341515 ആയി ഉയർന്നു. ആകെ മരണസംഖ്യ 5710 ആണ്.
6983 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ തുടരുന്നു. ഇതിൽ 808 പേർ ഗുരുതരസ്ഥിതിയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.5 ശതമാനമാണ്. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.
24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് റിയാദിലാണ്, 63. മദീന 29, ഹാഇൽ 24, ജിദ്ദ 13, മക്ക 12, ബുറൈദ 11, ബൽജുറഷി 10, അൽഅയ്സ് 7, ഉനൈസ 7, നജ്റാൻ 6, വാദി ദവാസിർ 6, ഹുഫൂഫ് 5, അൽഅസ്യാഹ് 5, ഖമീസ് മുശൈത് 5, എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.