സൗദിയിൽ 223 പുതിയ കോവിഡ്​ കേസുകളും 203 പേർക്ക്​ രോഗമുക്തിയും

റിയാദ്​: സൗദി അറേബ്യയിൽ 223 പേർക്ക്​​ ചൊവ്വാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചു​. 203 പേർ സുഖം പ്രാപിച്ചു​. രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി നാലുപേർ മരിച്ചു. ഇതോടെ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 366807 ഉം രോഗമുക്തരുടെ എണ്ണം 3,58,340 ഉം ആയി. ആകെ മരണസംഖ്യ 6359 ആയി ഉയർന്നു.

അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും 2108 ആയി ഉയർന്നു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 338 ആയി​​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​. 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 78, കിഴക്കൻ പ്രവിശ്യ 45, മക്ക 34, മദീന 16, ഖസീം 9, ഹാഇൽ 8, അൽബാഹ 8, അസീർ 7, വടക്കൻ അതിർത്തി മേഖല 7, അൽജൗഫ്​ 4, ജീസാൻ 4, നജ്​റാൻ 2, തബൂക്ക്​ 1.

Tags:    
News Summary - saudi covid update jan 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.