Posted On
date_range Updated On
date_range യാംബുവിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ജിദ്ദയിൽ സംസ്കരിച്ചു
യാംബു: കഴിഞ്ഞ മാസം 13 ന് യാംബുവിൽ മരിച്ച കൊല്ലം സ്വദേശി മയ്യനാട് കാക്കോട്ടുമല സ്വദേശി ജോഹോസ് വീട്ടിൽ ജോളി ഫ്രാൻസിസിെൻറ (53) മൃതദേഹം ജിദ്ദയിൽ സംസ്കരിച്ചു. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചികിത്സയിൽ കഴിയവെ ശ്വാസതടസ്സം കാരണം താമസസ്ഥലത്ത് വെച്ചാണ് അദ്ദേഹം മരിച്ചത്.
നടപടികൾ പൂർത്തിയാക്കാൻ കമ്പനി അധികൃതർ സജീവമായി രംഗത്തുണ്ടായിരുന്നു. മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ചയാണ് ജിദ്ദ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള പൊതു ശ്മശാനത്തിൽ കോവിഡ് മുൻകരുതലുകൾ പാലിച്ച് ഇദ്ദേഹത്തിെൻറ മൃതദേഹം സംസ്കരിച്ചത്. 23 വർഷമായി യാംബുവിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.