ഡ്രൈവറില്ലാ വണ്ടികൾ ഓടിക്കാൻ സൗദി കമ്പനിയും അമേരിക്കൻ ടെക് ഭീമൻ ‘എൻവിഡിയ’യും ഒന്നിക്കുന്നു

റിയാദ്: രാജ്യത്ത്​ ഡ്രൈവറില്ലാത്ത കാറുകളും ബസുകളും (സെൽഫ് ഡ്രൈവിങ് വാഹനങ്ങൾ) യാഥാർത്ഥ്യമാക്കുന്നതിനായി പ്രമുഖ അമേരിക്കൻ സാങ്കേതിക കമ്പനിയായ ‘എൻവിഡിയ’യുമായി കൈകോർത്ത് സൗദി അറേബ്യയുടെ ഔദ്യോഗിക എ.ഐ കമ്പനിയായ ‘ഹ്യൂമൻ’. ഡ്രൈവറില്ലാ വണ്ടികൾ സുരക്ഷിതമായി ഓടിക്കാൻ ആവശ്യമായ ആധുനിക സാങ്കേതിക സൗകര്യങ്ങളും സ്മാർട്ട് സംവിധാനങ്ങളും ഒരുക്കുകയാണ് ഈ കൂട്ടുകെട്ടി​െൻറ ലക്ഷ്യം.

എൻവിഡിയ കമ്പനിയുടെ ഏറ്റവും പുതിയ ‘ഡ്രൈവ് ഹൈപ്പീരിയൻ’ എന്ന കമ്പ്യൂട്ടർ സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ഹ്യൂമൻ ഈ പദ്ധതി നടപ്പാക്കുക. പൂർണമായും മനുഷ്യസഹായമില്ലാതെ തനിയെ ഓടുന്ന (ലെവൽ 4) അത്യാധുനിക വാഹനങ്ങൾക്ക് ആവശ്യമായ കൃത്രിമബുദ്ധി സംവിധാനങ്ങൾ ഒരുക്കാൻ ഈ പങ്കാളിത്തം സഹായിക്കും. ഇത് സൗദിയുടെ വിവിധ ഭാഗങ്ങളിൽ സ്മാർട്ട് യാത്രാസൗകര്യങ്ങൾ വേഗത്തിൽ എത്തിക്കാൻ കാരണമാകും.

വളരെ സുരക്ഷിതമായും കൃത്യതയോടും കൂടി ഇത്തരം വണ്ടികൾ റോഡിലിറക്കാൻ എൻവിഡിയയുടെ കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോമുകൾ സഹായിക്കുമെന്ന് ഹ്യൂമൻ കമ്പനി വ്യക്തമാക്കി. ഡിജിറ്റൽ സാങ്കേതികവിദ്യയെയും നമ്മുടെ റോഡ് ഗതാഗതത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പുതിയ മാറ്റം, സൗദിയിലെ യാത്രാമേഖലയെ കൂടുതൽ പരിസ്ഥിതി സൗഹൃദവും മികച്ചതുമായ ഒരു ഭാവിയിലേക്ക് നയിക്കുമെന്നും കമ്പനി അറിയിച്ചു.

Tags:    
News Summary - Saudi company partners with American tech giant 'Nvidia' to run driverless vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.