റിയാദ്: ആണവോർജ രംഗത്ത് സഹകരണം വർധിപ്പിക്കാൻ സൗദി അറേബ്യയും ചൈനയും കരാറിലെത്തി. രാജ്യത്തിെൻറ ഉൗർജ രംഗം വൈവിധ്യവത്കരിക്കാനുള്ള സൗദിയുടെ ദീർഘകാല പദ്ധതികളുടെ ഭാഗമാണിത്. ചൈനയിലെ മുൻനിര ആണവോർജ സ്ഥാപനമായ ചൈന നാഷനൽ ന്യൂക്ലിയൻ കോർപറേഷൻ (സി.എൻ.എൻ.സി) ആണ് സൗദി ജിയോളജിക്കൽ സർവേയുമായി കഴിഞ്ഞദിവസം ധാരണപത്രം ഒപ്പിട്ടത്. രാജ്യത്തെ യുറേനിയം, തോറിയം നിക്ഷേപങ്ങളിൽ കൂടുതൽ പര്യേവക്ഷണം നടത്തുകയെന്നതാണ് കരാറിെൻറ അടിസ്ഥാനം.ആണവ റിയാക്ടറുകൾക്ക് േവണ്ട ജല ശുദ്ധീകരണപദ്ധതിക്കായി മറ്റൊരു കരാറും ധാരണയായിട്ടുണ്ട്. സൗദി ടെക്നോളജി ഡെവലപ്മെൻറ് ആൻഡ് ഇൻവെസ്റ്റ്മെൻറ കമ്പനിയും (തഖ്നിയ) ചൈന ന്യൂക്ലിയർ എൻജിനീയറിങ് ഗ്രൂപ്പ് കോർപറേഷനും തമ്മിലായിരുന്നു ഇൗ ധാരണ. ഇതിനൊപ്പമാണ് രാജ്യത്തിെൻറ ആണവസംവിധാനങ്ങളുടെ ചുമതലയുള്ള കിങ് അബ്ദുല്ല സിറ്റി േഫാർ ആറ്റമിക് ആൻഡ് റിന്യൂവബ്ൾ എനർജി പ്രസിഡൻറ് ഹാശിം യമാമയും ചൈനീസ് പ്രതിനിധികളുമായി ചർച്ച നടത്തിയതും. രാജ്യത്ത് രണ്ട് ആണവ റിയാക്ടറുകൾ സ്ഥാപിക്കുന്നതും േതാറിയം, യുറേനിയം പര്യവേക്ഷണവുമായിരുന്നു ചർച്ചാവിഷയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.