സൗദി അറേബ്യയുടെയും കാനഡയുടെയും വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ നടന്ന ആദ്യ രാഷ്ട്രീയ കൂടിയാലോചനായോഗം
റിയാദ്: സൗദി അറേബ്യയുടെയും കാനഡയുടെയും വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള രാഷ്ട്രീയ കൂടിയാലോചനകളുടെ ആദ്യ റൗണ്ട് കനേഡിയൻ തലസ്ഥാനമായ ഒട്ട്വയിൽ നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്ത യോഗങ്ങളിൽ പൊതുതാൽപര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറി.
സൗദി പക്ഷത്തെ വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർസെക്രട്ടറി അംബാസഡർ ഡോ. സുഊദ് ബിൻ മുഹമ്മദ് അൽസാത്വിയും കനേഡിയൻ പക്ഷത്തെ യൂറോപ്പ്, ആർട്ടിക്, മിഡിലീസ്റ്റ് എന്നിവ ഉൾപ്പെടുന്ന മേഖലയുടെ അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി അലക്സാണ്ടർ ലെവിക്കും നയിച്ചു. കാനഡയിലെ സൗദി അംബാസഡർ അമൽ ബിൻത് യഹ്യ അൽമഅ്ലിമി യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.