ഇടിക്കൂട്ടിൽ തിളങ്ങി സൗദി ബോക്​സിങ്​ താരങ്ങൾ

റിയാദ്​: ഇടിക്കൂട്ടിൽ എതിരാളികളെ പോരാടി തോൽപിച്ച്​ സൗദി ബോക്​സിങ്​ താരങ്ങൾ. രണ്ടാമത്​ ദറഇയ സീസൺ പരിപാടികളുടെ ഭാഗമായി ഞായറാഴ്​ച രാത്രി അരങ്ങേറിയ ‘ട്രൂത്ത് ഫൈറ്റ്’ ബോക്​സിങ്​ പോരാട്ടത്തിലാണ്​ വനിതയടക്കം നാല്​ സൗദി ബോക്​സർമാർ ഇടിച്ചുകയറി ഉജ്വല പോരാട്ടം കാഴ്ചവെച്ചത്​. സിയാദ് മജ്‌റാഷി, റഗദ് അൽനുഐമി, സൽമാൻ ഹമാദ, സിയാദ് അൽ മയൂഫ് എന്നിവരായിരുന്നു​ ഇടിക്കൂട്ടിൽ അമ്പരപ്പിക്കും പ്രകടനം നടത്തിയത്​. സ്‌കിൽ ചലഞ്ച് എൻറർടൈൻമെൻറ്​ കമ്പനിയുടെ സഹകരണത്തോടെ സൗദി ബോക്‌സിങ്​ ഫെഡറേഷന്‍റെ മേൽനോട്ടത്തിൽ സൗദി കായിക മന്ത്രാലയമായിരുന്നു മത്സരം സംഘടിപ്പിച്ചത്​. 

 

സൗദി ബോക്‌സിങ്​ താരം സിയാദ് മജ്‌റാഷി മൂന്നാം റൗണ്ടിൽ എതിരാളി ഫിലിപ്പ് വാൻസായെ പരാജയപ്പെടുത്തിയാണ്​​ പോരാട്ടം അവസാനിപ്പിച്ചത്​​. ഔദ്യോഗിക ബോക്‌സിങ്​ മത്സരത്തി​ലെ ആദ്യത്തെ സൗദി വനിതാ ചാമ്പ്യൻ റഗദ് അൽനുഐമി തന്‍റെ എതിരാളിയായ പെർപെച്വൽ ഒകിഡയെക്കെതിരെ​ വിജയം വരിച്ചു. സൽമാൻ ഹമാദ തന്‍റെ എതിരാളി ഫിലിപ്പ് ദിവയെയും സിയാദ് അൽ മയൂഫി എതിരാളി​ റൊണാൾഡ് മാർട്ടിനെസിനെയും പരാജയപ്പെടുത്തി.

 

തന്‍റെ ആദ്യ വിജയത്തിൽ വളരെ സന്തുഷ്​ടനാണെന്ന്​ സിയാദ്​ അൽമജ്​റാഷി പറഞ്ഞു. ദറഇയ സീസണിലെ ഈ ആഗോള ഇവൻറിന് എല്ലാവരോടും നന്ദി പറയുന്നു. ഏഷ്യൻ ചാമ്പ്യൻഷിപ്പ് നേടുക എന്നതാണ് അടുത്ത ലക്ഷ്യ​​​മെന്നും അൽമജ്‌റാഷി പറഞ്ഞു. 

 

ഈ അന്താരാഷ്​ട്ര പോരാട്ടത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കാനായതിൽ അഭിമാനിക്കുകയാണെന്ന്​​ വനിത താരം റഗദ്​ അൽനു​െഎമി പറഞ്ഞു. ഒരു ഔദ്യോഗിക ടൂർണമെൻറിൽ പങ്കെടുക്കുന്ന ആദ്യത്തെ സൗദി പെൺകുട്ടിയാണ്. വിജയം എല്ലാ സൗദികൾക്കും സമർപ്പിക്കുന്നുവെന്നും റഗദ് അൽനുഐമി പറഞ്ഞു. ഈ ആഗോള ഇവൻറിൽ പങ്കെടുക്കാൻ തയാറെടുക്കുന്നതിലും പങ്കെടുക്കുന്നതിലും താൻ വളരെയധികം പരിശ്രമിച്ചതായി സൽമാൻ ഹമാദ സൂചിപ്പിച്ചു. വിജയം നേടിയതിൽ അതിയായ സന്തോഷമുണ്ടെന്നും ഹമാദ പറഞ്ഞു. 

 

Tags:    
News Summary - Saudi boxing stars with superb performance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.