അബഹ: കൃഷിയിടത്തിലെ ആഴമേറിയ കുഴല്‍ക്കിണറില്‍ വീണ നാലുവയസുകാരന്‍ മരിച്ചു. തെക്കന്‍ അതിര്‍ത്തി പ്രവിശ്യയിലെ സബ്യ ഗവര്‍ണറേറ്റിലാണ് സംഭവം. 48 മീറ്റര്‍ ആഴമുള്ള കുഴല്‍ക്കിണറിലാണ് ബാലന്‍ വീണത്. കുടുംബത്തിന്‍െറ കൃഷിയിടത്തില്‍ കളിക്കവെയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തത്തെിയ സിവില്‍ ഡിഫന്‍സ് വിഭാഗം ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങി. തെര്‍മല്‍കാമറകള്‍ ഉള്‍പ്പെടെ അതിനൂതന സംവിധാനങ്ങളുമായാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. പക്ഷേ, ഏഴുമണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവില്‍ ശരീരം പുറത്തെടുത്തെങ്കിലും മരിച്ച നിലയിലായിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.