റിയാദ്: ഈ വര്‍ഷത്തെ കിങ് ഫൈസല്‍ അവാര്‍ഡ് സല്‍മാന്‍ രാജാവ് ഏറ്റുവാങ്ങി. റിയാദിലെ അല്‍ഫൈസലിയ്യ കോംപ്ളക്സില്‍ ചൊവ്വാഴ്ച രാത്രി 8.45 ഒാടെ നടന്ന പ്രൗഢമായ പരിപാടിയിൽ അവാർഡ് കമ്മിറ്റി ചെയർമാനും മക്ക ഗവർണറുമായ ഖാലിദ് അൽ ഫൈസലിൽ നിന്നാണ് രാജാവ് അവാർഡ് ഏറ്റുവാങ്ങിയത്്.
ഇസ്ലാമിക സേവനം മുൻനിർത്തിയാണ് സൽമാൻ രാജാവിന് അവാർഡ് സമ്മാനിച്ചത്. 1975 ല്‍ അന്തരിച്ച ഫൈസല്‍ രാജാവിെൻറ പേരില്‍ ഏര്‍പ്പെടുത്തിയ 39ാമത് അവാര്‍ഡാണിത്. മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവിനും ഇസ്ലാമിക സേവനത്തിനുള്ള ഫൈസല്‍ അവാര്‍ഡ് ലഭിച്ചിരുന്നു.
മെഡിസിനില്‍ ഈ വര്‍ഷത്തെ അവാര്‍ഡ് നേടിയത് ജപ്പാനില്‍ നിന്നുള്ള തദമിസ്ത്സു കിശിമോതോയാണ്. ജീവശാസ്ത്ര ശാഖയിലെ സംഭാവനക്കാണ്ഇദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചത്. ശാസ്ത്ര ശാഖയിലെ അവാര്‍ഡ് സ്വിറ്റ്സര്‍ലൻറിൽ നിന്നുള്ള പ്രൊഫ. ഡാനിയല്‍ ലോസും നെതര്‍ലാൻറിൽ നിന്നുള്ള ലോറന്‍സ് മോലന്‍കാമ്പും പങ്കിട്ടു.
അറബി ഭാഷക്കുള്ള അവാര്‍ഡ് ജോർഡനിലെ അറബി ഭാഷ അക്കാദമിക്കാണ്. സയന്‍സ് ആൻറ് ടെക്നോളജിയുടെ അറബിവത്കരണം എന്ന ഇനത്തില്‍ വ്യക്തികളോ സ്ഥാപനങ്ങളോ അര്‍പ്പിച്ച സേവനത്തിനാണ് അവാര്‍ഡ് നിശ്ചയിച്ചിരുന്നത്.
ലബനാനില്‍ നിന്നുള്ള റിദ്വാന്‍ അസ്സയ്യിനാണ് ഇസ്ലാമിക പഠനത്തിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ്. ഇസ്ലാമിക സേവനം, ഇസ്ലാമിക പഠനം, അറബി ഭാഷ, സയന്‍സ്, മെഡിസിന്‍ എന്നീ അഞ്ച് ശാഖകളിലാണ് വര്‍ഷത്തില്‍ കിങ് ഫൈസല്‍ അവാര്‍ഡ് നല്‍കാറുള്ളത്. മുന്‍ വര്‍ഷങ്ങളിലെ അവാര്‍ഡ് ജേതാക്കളില്‍ പലരും പിന്നീട് നൊബേല്‍ അവാര്‍ഡ് ഉള്‍പ്പെടെയുള്ള ബഹുമതിക്ക് അര്‍ഹരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.