റിയാദ്: നിയമ ലംഘകരില്ലാത്ത രാജ്യം കാമ്പയിെൻറ ഭാഗമായി സൗദിയിൽ 15 ലക്ഷത്തിലധികം പേരെ പിടികൂടിയതായി അധികൃതർ അറിയിച്ചു. 15,23,124 ആണ് ഇതിനകം പിടിയിലായത്. 11,54,103 പേർ താമസ രേഖയില്ലാത്തവരാണ്. 25,0804 പേർ തൊഴിൽ നിയമലംഘനത്തിെൻറ പേരിലാണ് പിടിയിലായത്. അതിർത്തി നിയമം ലംഘിച്ച കേസിൽ 1,18,217 പേർ അറസ്റ്റിലായി.
അനധികൃത താമസക്കാരായ വിദേശികൾക്ക് നിയമാനുസൃതം നാടണയുന്നതിനായി സർക്കാർ കഴിഞ്ഞ വർഷം പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. പത്ത് ലക്ഷത്തിലധിം പേർ ഇൗ ആനുകൂല്യം ഉപയോഗിച്ച് സ്വദേശങ്ങളിലേക്ക് തിരിച്ചു. നിയമാനുസൃതം നാടണഞ്ഞ അനധികൃത താമസക്കാരുടെ എണ്ണത്തിൽ ഇന്ത്യ മുൻപന്തിയിലായിരുന്നു. ഇന്ത്യൻ എംബസിയുെട അഭ്യർഥന മാനിച്ച് രണ്ടാംഘട്ടം പൊതുമാപ്പ് ഇന്ത്യക്കാർക്ക് മാത്രമായി അനുവദിക്കുകയും ചെയ്തു.
ഇന്ത്യൻ എംബസിയും കോൺസുലേറ്റും സന്നദ്ധസംഘടനകളുടെ സഹായത്തോടെ കാമ്പയിനിൽ സജീവമായി പെങ്കടുത്തതിനാൽ നിയമത്തിെൻറ ആനുകൂല്യത്തിൽ നാടണഞ്ഞവർക്ക് വീണ്ടു സൗദിയിലേക്ക് വരാനുള്ള അവസരം നിലനിൽക്കുന്നുണ്ട്. പൊതുമാപ്പിെൻറ ആനുകൂല്യത്തിൽ നാട്ടിൽ പോകുന്നവർക്ക് വീണ്ടും സൗദിയിലേക്ക് പുതിയ വിസയിൽ വരാമെന്നതായിരുന്നു ഏറ്റവും ഒടുവിലത്തെ പൊതുമാപ്പിെൻറ മുഖ്യ ആകർഷണം.
പൊതുമാപ്പിന് ശേഷം വിവിധ വകുപ്പുകൾ ഏകോപിച്ച് നടത്തുന്ന പരിശോധനയിലാണ് 15 ലക്ഷത്തിലധികം പേർ പിടിയിലായരിക്കുന്നത്. ഫലത്തിൽ 25 ലക്ഷത്തോളം അനധികൃത താമസക്കാരെ രാജ്യത്ത് നിന്ന് ഒഴിവാക്കാനായി എന്നതാണ് സർക്കാർ നടപടിയുടെ ഗുണം. ഇതിൽ തടവിലാക്കപ്പെട്ടവരുടെ എണ്ണം ഏറെയാണ്. പൊതുമാപ്പിൽ രാജ്യം വിടാത്തവർക്ക് തടവും പിഴയും തിരിച്ചുവരാനാവാത്തവിധം നാട് കടത്തലും ഉണ്ടാവുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അനധികൃത താമസക്കാർ കുറഞ്ഞതോടെ രാജ്യത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും കൂറവ് വന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. അതേ സമയം വിദേശികൾ തമ്പടിക്കുന്ന തെരുവുകൾ കാലിയായി വരികയാണ്. തൊഴിൽ നിയമങ്ങൾ കർശനമായതിനെതുർന്നും സ്വദേശിവത്കരണം മൂലം തൊഴിൽ നഷ്ടപ്പെട്ടും നാടണഞ്ഞ വിദേശികളുടെ എണ്ണം തിട്ടപ്പെടുത്താനായിട്ടില്ല. ഇന്ത്യക്കാർ ഉൾപെടെ ലക്ഷക്കണക്കിന് പേർ ഇൗയിനത്തിൽ നാട് വിട്ടിട്ടുണ്ട്.
ഒൻപത് കടകൾ റിയാദ് മുനിസിപ്പാലിറ്റി അടച്ചുപൂട്ടി
റിയാദ്: ചട്ടം ലംഘിച്ച് പ്രവർത്തിച്ച ഒൻപത് കടകൾ റിയാദ് മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. പരിസ്ഥിതി ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ച ഒമ്പത് കടകൾ അടച്ചുപൂട്ടിയതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.