ജിദ്ദ: സെപ്റ്റംബർ 14ന് സൗദി-അരാംകോക്കുനേരെ നടന്ന ഭീകരാക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് റോയിട്ടേഴ്സ് അന്വ േഷണറിപ്പോർട്ട്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ അറിവോടെയാണ് ആക്രമണമെന്ന് അന്വേഷണ റിപ്പേ ാർട്ടിൽ പറയുന്നു. ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍വെച്ച് ആക്രമണത്തിന് മുന്നോടിയായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പലതവണ ചര്‍ച്ച നടത്തി. യു.എസിനെതിരെ നേരിട്ടുള്ള ആക്രമണത്തിനുപകരം സൗദിയെ ആക്രമിക്കുകയായിരുന്നുവത്രെ ലക്ഷ്യം. ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥരിൽനിന്നാണ് ബ്രിട്ടീഷ് വാർത്ത ഏജൻസിയായ റോയിേട്ടഴ്സ് വിവരം ശേഖരിച്ചത്. 2019 സെപ്റ്റംബര്‍ 14നായിരുന്നു സൗദി-അരാംകോക്കുനേരെ ആക്രമണം നടന്നത്. യുദ്ധസമാനമായ ആക്രമണമാണിതെന്നാണ് സൗദി അറേബ്യ വിലയിരുത്തിയത്. ലോകത്തെ ഏറ്റവുംവലിയ എണ്ണ സംസ്കരണ പ്ലാൻറായ അബ്ഖൈഖിലും ഖുറൈസിലുമായി 18 ഡ്രോണുകളും മൂന്ന് മിസൈലുകളുമാണ് പതിച്ചത്. വൻ അഗ്നിബാധയാണിതിനെ തുടർന്നുണ്ടായത്. അരാംകോക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയ ആക്രമണമായിരുന്നു ഇത്. മേഖലയിൽ യുദ്ധമുണ്ടായാൽ ഇതായിരിക്കും അവസ്ഥ എന്നായിരുന്നു സംഭവത്തിനുശേഷം ഇറാൻ പ്രതികരിച്ചിരുന്നത്. അക്രമത്തെ കുറിച്ചേന്വഷിക്കാൻ യു.എൻ വിദഗ്ധ സംഘം എത്തിയിരുന്നു.
17 മിനിറ്റ് നീണ്ടുനിന്ന ആക്രമണത്തിനുപിന്നില്‍ ഇറാനാണെന്ന് സൗദി സഖ്യസേന ഡ്രോണുകള്‍ പരിശോധിച്ചശേഷം സ്ഥിരീകരിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ടെന്ന് സൗദി അറേബ്യയിലെ പ്രാദേശിക മാധ്യമങ്ങള്‍ വിലയിരുത്തി. ജൂണില്‍തന്നെ ആക്രമണത്തിന് ഇറാന്‍ ലക്ഷ്യമിട്ടിരുന്നുവെന്നാണ് റോയിേട്ടഴ്സ് അന്വേഷണ റിപ്പോർട്ട്. അമേരിക്ക സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തിയതിനോടുള്ള പ്രതികരണമായിരുന്നു ആക്രമണം. നേരിട്ടുള്ള ആക്രമണം വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പുനല്‍കി. ഇതിനാല്‍ യുഎസ് പൗരന്മാരെയും കേന്ദ്രങ്ങെളയും ഒഴിവാക്കി അവരുമായി അടുത്ത ബന്ധമുള്ള സൗദിയെ ലക്ഷ്യംവെച്ചു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഇതിന് കര്‍ശന നിബന്ധനകളോടെ അനുമതി നല്‍കിയെന്നാണ് റോയിേട്ടഴ്സ് കണ്ടെത്തൽ. ഇറാനിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ടിനെ കുറിച്ച് ഇറാനും സൗദിയും പ്രതികരിച്ചിട്ടില്ല. യമനിലെ വിമതവിഭാഗമായ ഹൂതികൾ ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നെങ്കിലും സൗദി തള്ളിയിരുന്നു. ആക്രമണം നടന്നത് യമൻ മേഖലയിൽ നിന്നായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.