സിയാഫ് ഖാന്, കബീര്‍ കാടൻസ്, അൻവർ ഷാ
റിയാദ്: സൗദി വെളിങ്കോട് കൂട്ടായ്മക്ക് (സാവേക്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വാർഷിക ജനറൽ ബോഡി യോഗത്തിലാണ് നേതൃത്വത്തെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് ടി. യോഗത്തിൽ മനാഫ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് കബീർ കാടൻസ് ആമുഖ പ്രഭാഷണം നടത്തി. ജനസേവന വിഭാഗം ചെയർമാൻ റസാഖ് പുറങ് പ്രവർത്തനങ്ങൾ വിലയിരുത്തി. സെക്രട്ടറി ടി.പി ജാഫർ സ്വാഗതവും ട്രഷറർ അൻവർ ഷാ കണക്കുകൾ അവതരിപ്പിച്ചു. ഗായകൻ ആബിദിന്റെ നേതൃത്വത്തിൽ ഗാനമേളയും മെഹ്ഫിൽ മുട്ടിപ്പാട്ടും കലാവിരുന്നും അരങ്ങേറി.
പുതിയ ഭാരവാഹികൾ: സിയാഫ് ഖാന് (പ്രസിഡന്റ്), കബീര്‍ കാടൻസ് (സെക്രട്ടറി), അൻവർ ഷാ (ട്രഷറര്‍), ടി.പി ജാഫര്‍, അഷ്കര്‍ പഴഞ്ഞി (വൈസ് പ്രസിഡന്റ്), ടി.വി അഷ്കര്‍, അജ്മല്‍ (ജോയി. സെക്രട്ടറി), ടി. മനാഫ്, സി.എസ് സൈഫുദ്ദീന് (രക്ഷാധികാരികള്‍), റസാഖ് പുറങ്ങ്, ലത്തീഫ് എരമംഗലം (ജീവകാരുണ്യ ചെയര്മാന്), ടി. മന്‍സൂര്‍ (ഫിനാന്‍സ് അസിസ്റ്റന്റ്), മുഖ്താര്‍ (സ്പോര്‍ട്സ് ചെയര്മാന്), ടി.വി റസാഖ് (സ്പോര്‍ട്സ് കൺവീനർ), അഷ്കര്‍ പഴഞ്ഞി (ആര്‍ട്സ് ചെയര്മാന്), കെ. ആഷിക് (ആര്‍ട്സ് കൺവീനർ), ടി.പി ജാഫര്‍ (ഐ.ടി കൺവീനർ), കബീര്‍ കാടൻസ്, ശാരിക സൈഫു (മീഡിയ വിങ്), ഷാഫി പഴഞ്ഞി, ഫാറൂഖ് എസ്.ഐ പടി, അലി പാണ്ടത്ത്, റഫീഖ് എറചാട്ട്, ആബിദ്, തബിയ സിയാഫ്, സുലൈമാൻ അയ്യോട്ടിച്ചിറ (എക്സിക്യൂട്ടിവ് അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.