Posted On
date_range Updated On
date_range ഹജ്ജ് വിമാനങ്ങളിൽ അതത് രാജ്യക്കാരെ ക്രൂ ആക്കാനൊരുങ്ങി സൗദി എയർലൈൻസ്
ജിദ്ദ: തങ്ങളുടെ ഹജ്ജ് വിമാന സർവിസുകളിൽ ഓരോ രാജ്യങ്ങളിൽനിന്ന് വരുന്ന തീർഥാടകരുടെ അതേ രാജ്യക്കാരെ തന്നെ വിമാനജോലിക്കാരായി നിശ്ചയിക്കുമെന്ന് സൗദി എയർലൈൻസ് അറിയിച്ചു. യാത്രക്കാര്‍ക്ക് സ്വീകാര്യമായ ഭക്ഷണവും വിമാനത്തിൽ വിതരണം ചെയ്യും.
ഇതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ നടന്നുവരുന്നതായി സൗദി എയർലൈൻസ് നാവിഗേഷനൽ സൂപ്പർവൈസർ മുഹമ്മദ് അബ്ദുൽ വാഹിദ് അറിയിച്ചു. പുതിയ തീരുമാനം ഹജ്ജ് തീർഥാടകർക്ക് ഏറെ ഉപകാരപ്പെടും. തീര്‍ഥാടകരുടെ അതേ രാജ്യക്കാര്‍ തന്നെ എയര്‍ ഹോസ്റ്റസുമാരും മറ്റുമായി വിമാനത്തിൽ ഉണ്ടാകുന്നത് അവരുമായുള്ള ആശയവിനിമയം എളുപ്പമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.