മദീന വിമാനത്താവളത്തിലെത്തിയ ഇറാഖിൽ നിന്നുള്ള ഉംറ തീർഥാടകർ

മദീന വിമാനത്താവളം വഴി ഉംറ തീർഥാടകരെത്തി തുടങ്ങി

മദീന: മദീന വിമാനത്താവളം വഴി ഉംറ തീർഥാടകരെത്തി തുടങ്ങി. ഇറാഖിലെ എർബിൽ നിന്നും 100 തീർഥാടകരെയും വഹിച്ച വിമാനമാണ്​ മദീന അമീർ മുഹമ്മദ്​ ബിൻ അബ്​ദുൽ അസീസ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലെത്തിയത്​. ആദ്യ ഉംറ സംഘത്തെ ഹജ്ജ്​, ഉംറ ഓഫീസ്​ മേധാവി ഹാനി അൽസെയ്​ദി, സന്ദർശക സേവന വകുപ്പ്​ മേധാവി റാകാൻ അൽസബാഇ തുടങ്ങിയവർ ​പൂക്കൾ നൽകി സ്വീകരിച്ചു.

ആരോഗ്യ മുൻകരുതലുകൾക്ക്​ അനുസൃതമായി നൂതന സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച്​ തീർഥാടകരെ സ്വീകരിക്കാൻ വേണ്ട ഒരുക്കങ്ങൾ വിമാനത്താവളത്തിലൊരുക്കിയിരുന്നു.

Tags:    
News Summary - saudi arabia umrah updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.