സൗദിയിൽ ഒാൺ അറൈവൽ വിസ; ഇന്ത്യക്ക് അടുത്ത ഘട്ടത്തിൽ

റിയാദ്: സൗദി അറേബ്യയില്‍ ടൂറിസം വിസ ശനിയാഴ്ച മുതല്‍ പ്രാബല്യത്തിൽ. മുന്നൂറ് റിയാല്‍ ചെലവുള്ള വിസക്ക് ആര്‍ക്ക ും ഇന്ന് മുതല്‍ അപേക്ഷിച്ച് തുടങ്ങാം. 49 രാജ്യങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഓണ്‍ അറൈവല്‍‌ വിസ ലഭിക്കുക. രാജ്യത് തെത്തുന്നവര്‍ക്ക് അബായ വസ്ത്രം ധരിക്കല്‍ നിര്‍ബന്ധമില്ല എന്ന് സൗദി ടൂറിസം കമ്മീഷന്‍ ചെയര്‍മാന്‍ അഹ്മദ് അല്‍ ഖതീബ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നേരത്തെ പ്രഖ്യാപിച്ച ടൂറിസം വിസയാണ് സെപ്റ്റംബർ 28 മുതൽ പ്രാബല്യത്തി ലാകുന്നത്. മൂന്നൂറ് റിയാല്‍ വിസ ചാര്‍ജും 140 റിയാല്‍ ട്രാവല്‍ ഇന്‍ഷൂറന്‍സും ഉള്‍പ്പെടെ 440 റിയാല്‍ മതി വിസക്ക്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍‌ക്കും സ്വതന്ത്രമായി സൗദിയിലെത്താം. ഒണ്‍ലൈനായോ, വിമാനത്താവളത്തില്‍ സജ്ജീകരിച്ച മെഷീനുപയോഗിച്ചോ വിസ ലഭിക്കും. റിയാദ്, ജിദ്ദ, ദമ്മാം, മദീന വിമാനത്താവളങ്ങളില്‍ ഇതിനായി മെഷീന്‍ സജ്ജീകരിച്ചിട്ടുണ്ട്.

അബായ വസ്ത്രം ‘ഓപ്ഷണ’ലാണ് എന്ന് സൗദി ടൂറിസം ചെയർമാൻ പറഞ്ഞു. വസ്ത്ര ധാരണം മാന്യമാകണം. സൗദി അറേബ്യക്ക് ഒരു സംസ്കാരമുണ്ട്. ഞങ്ങളുടെ അതിഥികള്‍ അതിനെ ബഹുമാനിക്കുമെന്ന് കരുതുന്നു. അദ്ദേഹം പറഞ്ഞു. ഇസ്ലാം ഇതര വിശ്വാസികള്‍ക്ക് മക്കയിലേക്കും മദീനയിലേക്കും പ്രവേശനമില്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് അടുത്ത ഘട്ടത്തിലാകും ഒാൺ അറൈവൽ വിസ അവസരം. ആറുമാസമാണ് വിസയില്‍ ആകെ രാജ്യത്ത് തങ്ങാനാവുക. എന്നാല്‍ മൂന്ന് മാസം കഴിയുേമ്പാള്‍ റീ എന്‍ട്രി നിര്‍ബന്ധമാണ്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കില്ലെങ്കിലും ഓണ്‍ലൈനായി കരസ്ഥമാക്കാം. യൂറോപ്പിനേയും വികസിത ഏഷ്യന്‍ രാജ്യങ്ങളേയുമാണ് ടൂറിസം വിസയിലൂടെ സൗദി ലക്ഷ്യം വെക്കുന്നത്. അതേ സമയം, താമസത്തിന് ഹോട്ടല്‍ തെരഞ്ഞെടുക്കണോ ബന്ധുക്കളുടെ കൂടെ താമസിക്കാനാകുമോ എന്നതില്‍ അവ്യക്തതതയുണ്ട്.

ഇന്ത്യയടക്കമുള്ള രാജ്യക്കാര്‍ക്ക് ഓണ്‍ലൈനായി വിസ കരസ്ഥമാക്കി സ്റ്റാമ്പിങ് പൂര്‍ത്തിയാക്കാം. ഇതിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ സൗദിയിലേക്ക് പ്രവേശിച്ചാല്‍ മതി. വിസയില്‍ 90 ദിവസമാണ് തുടര്‍ച്ചയായി നില്‍ക്കാനാവുക. ഇതിന് ശേഷം വിസ പുതുക്കിയാല്‍ 90 ദിവസം (അതായത് ആകെ 180 ദിവസം) കൂടി ലഭിക്കും. യൂറോപ്പിലെ 38 രാജ്യങ്ങള്‍, ഏഴ് ഏഷ്യന്‍ രാജ്യങ്ങള്‍‌, യുഎസ്, കാനഡ, ആസ്ത്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കാണ് ഓണ്‍ അറൈവല്‍ വിസ .

Tags:    
News Summary - saudi arabia tourist visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.