ഫ്യൂ​ച​ർ ഏ​വി​യേ​ഷ​ൻ ഫോ​റം മേ​യ് 20 മു​ത​ൽ റിയാദിൽ

റി​യാ​ദ്​: ഫ്യൂ​ച​ർ ഏ​വി​യേ​ഷ​ൻ ഫോ​റം മൂ​ന്നാം പ​തി​പ്പി​ന്​ സൗ​ദി അ​റേ​ബ്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കുമെന്ന് സൗദി ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് വകുപ്പ് മന്ത്രി എൻജിനീയർ സാലിഹ് ബിൻ നാസർ അൽ-ജസ്സർ അറിയിച്ചു. മേ​യ് 20 മു​ത​ൽ 22 വ​രെ റി​യാ​ദി​ലാ​ണ്​ ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അന്താരാഷ്ട്ര ഏവിയേഷൻ വിദഗ്ധരും എയർലൈൻസ് മേധാവികളും ഉൾപ്പെടെ 5000ത്തോളം പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

വ്യോമയാന, വ്യോമ ഗതാഗത മേഖലയിൽ സൗദി അറേബ്യയുടെ മുൻനിര സ്ഥാനത്തെ അടയാളപ്പെടുത്തുന്നതാണ് റിയാദിൽ നടക്കുന്ന ഫ്യൂ​ച​ർ ഏ​വി​യേ​ഷ​ൻ ഫോ​റമെന്ന് മന്ത്രി അൽ-ജസ്സർ പറഞ്ഞു. റിയാദിൽ മൂന്നാം തവണയും സമ്മേളനം നടത്തുന്നത് വ്യോമഗതാഗത വ്യവസായത്തെ ശാക്തീകരിക്കാനുള്ള രാജ്യത്തിന്‍റെ പ്രതിബദ്ധതയെയും അന്താരാഷ്ട്രതലത്തിൽ വ്യോമയാന മേഖലയ്ക്ക് നൽകുന്ന സംഭാവനകളെയും സൂചിപ്പിക്കുന്നു. ആഗോളതലത്തിൽ വ്യോമയാന മേഖലയിൽ സമാനതകളില്ലാത്ത സാമ്പത്തിക, നിക്ഷേപ അവസരങ്ങളാണ് സൗദി വ്യോമയാന മേഖല വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫ്യൂ​ച​ർ ഏ​വി​യേ​ഷ​ൻ ഫോ​റം പരിപാടിയുടെ ഒ​രു​ക്കം സൗദി ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ന്​ കീ​ഴി​ൽ പുരോഗമിക്കുകയാണ്. വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ പ്ര​ധാ​ന അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​മാ​യി ഫോ​റം മാ​റ്റാ​നാ​ണ്​ അ​തോ​റി​റ്റി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ആ​ഗോ​ള വ്യോ​മ​യാ​നം, വ്യോ​മ​ഗ​താ​ഗ​തം, സി​വി​ൽ ഏ​വി​യേ​ഷ​ൻ മേ​ഖ​ല​ക്കു​ള്ളി​ലെ പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത എ​ന്നി​വ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ന​ട​ക്കും. സൗ​ദി അ​റേ​ബ്യ​യെ മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​ധാ​ന ലോ​ജി​സ്റ്റി​ക്‌​സ് ഹ​ബ്ബാ​യി മാ​റ്റാ​നും വ്യോ​മ​യാ​ന വ്യ​വ​സാ​യ​ത്തി​ൽ ആ​ക​ർ​ഷ​ക നി​ക്ഷേ​പ അ​ന്ത​രീ​ക്ഷം വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​മു​ള്ള കാ​ഴ്ച​പ്പാ​ടോ​​ടെ വ്യോ​മ​യാ​ന ല​ക്ഷ്യ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ഫ്യൂ​ച​ർ ഏ​വി​യേ​ഷ​ൻ ഫോ​റ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ, അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ സി.​ഇ.​ഒ​മാ​ർ, നി​ർ​മാ​ണ ഭീ​മ​ന്മാ​ർ, എ​യ​ർ​പോ​ർ​ട്ട് എ​ക്സി​ക്യൂ​ട്ടി​വു​ക​ൾ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ എ​ന്നി​വ​രു​ടെ ഒ​ത്തു​ചേ​ര​ൽ പോ​യ​ൻ​റും ഭാ​വി​യി​ൽ അ​ന്താ​രാ​ഷ്ട്ര വ്യോ​മ​ഗ​താ​ഗ​ത​ത്തി​ന്റെ പാ​ത നി​ർ​വ​ചി​ക്കു​ന്ന ച​ർ​ച്ച​ക​ൾ​ക്കു​ള്ള വേ​ദി​യു​മാ​കും ന​ട​ക്കാ​ൻ പോ​കു​ന്ന ഫോ​റ​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Tags:    
News Summary - Saudi Arabia to Host the Future Aviation Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.