വന്ധ്യതയും ഗർഭധാരണ ബുദ്ധിമുട്ടുകളും വളർച്ചാ വ്യതിയാനങ്ങളും തിരിച്ചറിയാൻ എളുപ്പമാകും; മനുഷ്യ ഭ്രൂണത്തെക്കുറിച്ച്​ വിപുല പഠനത്തിന്​ സൗദി

റിയാദ്​: വന്ധ്യത, ഗർഭധാരണ ബുദ്ധിമുട്ടുകൾ, വളർച്ചാവ്യതിയാനങ്ങൾ എന്നിവ മുൻകൂർ​ തിരിച്ചറിയൽ ഇനി എളുപ്പമാകും. മനുഷ്യ ഭ്രൂണത്തെക്കുറിച്ചുള്ള​ വിപുലപഠനത്തിന്​ നവീന ഉപകരണം വികസിപ്പിച്ച്​ ജിദ്ദ തൂവലിലെ കിങ്​ അബ്​ദുല്ല സയൻസ് ആൻഡ് ടെക്നോളജി സർവകലാശാല. ഡീപ്​ ബ്ലാസ്​റ്റോയിഡ് എന്ന ഈ ഉപകരണത്തിലൂടെ പൂർണ ഗർഭധാരണത്തിന്​ മുമ്പുള്ള ഭ്രൂണാവസ്ഥയെ സൂക്ഷ്​മപഠനത്തിന്​ വിധേയമാക്കാനാവും.

ഈ രംഗത്തെ വിദഗ്​ധർക്ക്​ ഈ ഉപകരണം ഉപയോഗിച്ച്​ വിപുലമായ പരിധോന നടത്താനും ഒപ്പിയെടുക്കുന്ന ചിത്രങ്ങൾ 1000 മടങ്ങ് വേഗത്തിൽ വിശകലനം ചെയ്യാനും കഴിയും. ഭ്രൂണവികസനത്തി​െൻറ ആരംഭ ഘട്ടങ്ങളെക്കുറിച്ചുള്ള വിശദമായ അറിവ്, വന്ധ്യത പഠനം, ഗർഭധാരണം സംബന്ധമായ ബുദ്ധിമുട്ടുകൾ കണ്ടെത്തൽ, വളർച്ചാപരമായ വ്യതിയാനങ്ങൾ തിരിച്ചറിയൽ തുടങ്ങിയ പരിശോധനകൾക്ക് ഡീപ്​ ബ്ലാസ്​റ്റോയിഡ്​ വളരെ സഹായകമായിരിക്കും.

ഭ്രൂണവികസനത്തി​െൻറ ആദ്യ ഘട്ടങ്ങളെക്കുറിച്ച് ഇന്നും വിശദമായി അറിയാൻ കഴിയുന്നില്ല. ഡീപ്​ ബ്ലാസ്​റ്റോയിഡ് ഉപയോഗിച്ച് ഈ രംഗത്തെ ഗവേഷണം വിപുലമാക്കാനും ഭ്രൂണത്തി​െൻറയും ഗർഭകാലത്തെ രാസവസ്തുക്കളുടെ ബാധയെക്കുറിച്ച് പഠിക്കാനും ഇതുമൂലം കഴിയുമെന്ന് സർവകലാശാല അസോസിയേറ്റ് പ്രഫസറായ ജീവശാസ്​ത്ര വിദഗ്ദ്ധൻ സ്​റ്റം സെൽ മോലി പറഞ്ഞു.

ധാർമിക പരിഗണനകൾ കാരണം മനുഷ്യഭ്രൂണങ്ങളെക്കുറിച്ചുള്ള ഗവേഷണം പരിമിതമായിരുന്നു. എന്നാൽ ഇതിനെ മറികടക്കാൻ ബ്ലാസ്‌റ്റോയ്ഡ് ഉപയോഗിക്കാം. ഈ പഠനത്തിൽ സർവകലാശാല ഗവേഷകർ 2,000 ലധികം മൈക്രോസ്കോപിക് ചിത്രങ്ങൾ ഉപയോഗിച്ച് ഡീപ്​ ബ്ലാസ്‌റ്റോയ്ഡ് പരീക്ഷണം നടത്തി. കൂടാതെ വിവിധ രാസവസ്തുക്കളുടെ ഭ്രൂണവികസനത്തിൽ ഉണ്ടാകുന്ന സ്വാധീനം പഠിക്കാൻ 10,000 ചിത്രങ്ങളും വിശകലനം ചെയ്തു.

ഡീപ്​ ബ്ലാസ്​റ്റോയിഡ് കൃത്യതയിൽ ഈ രംഗത്തെ വിദഗ്ദ്ധരുടെ പ്രകടനത്തെ ഒപ്പമെത്തിക്കുന്നുവെന്നും എന്നാൽ അതി​െൻറ വേഗതയിലും ഉൽപാദന ശേഷിയിലും അതുല്യമായ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നതെന്നും സർവകലാശാലയിലെ ജനറേറ്റീവ് എ.ഐ സെൻറർ ഓഫ് എക്സലൻസിലെ അംഗവും പ്രഫസറുമായ പീറ്റർ വോങ്ക പറഞ്ഞു. ഇതോടെ വലിയ തോതിലുള്ള ഡാറ്റ കുറച്ച് സമയത്തിനുള്ളിൽ വിശകലനം ചെയ്യാനാകുമെന്നും മുമ്പ് അസാധ്യമായിരുന്ന പരീക്ഷണങ്ങൾ ചെയ്യാൻ ഇത് വഴിയൊരുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഗവേഷണത്തിലൂടെ ഗർഭധാരണത്തിനായി ആസൂത്രണം ചെയ്യുന്ന സ്ത്രീകൾ ഔഷധങ്ങൾ ഉപയോഗിക്കുമ്പോൾ ഇവ ഭ്രൂണവികസനത്തിൽ ഉണ്ടാക്കുന്ന പ്രതിഫലങ്ങൾ മനസിലാക്കാൻ സഹായിക്കുന്നതാണ് പ്രധാനനേട്ടം.

Tags:    
News Summary - Saudi Arabia to conduct extensive studies on human embryos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.