റീഎൻട്രിയിൽ പോയി മടങ്ങാത്തവർക്ക് മൂന്ന് വർഷം​ പ്രവേശനവിലക്കെന്ന് ആവർത്തിച്ച് സൗദി

ജിദ്ദ: എക്​സിറ്റ്​ റീ എൻട്രി വിസയിൽ സൗദിയിൽ നിന്ന് പുറത്തുപോയി കാലാവധി കഴിയും മുമ്പ് മടങ്ങാത്ത വിദേശികൾക്ക് മൂന്ന്​ വർഷത്തേക്ക്​ പ്രവശേനവിലക്കുണ്ടെന്ന് പാസ്​പോർട്ട്​ ഡയറക്​ട്രേറ്റ് (ജവാസത്ത്)​ വ്യക്തമാക്കി. എന്നാൽ പഴയസ്​പോൺസറുടെ പുതിയ വിസയിൽ തിരിച്ചുവരാൻ സാധിക്കും. വിസ കാലാവധി തീരുന്ന തീയതി മുതലാണ്​ കാലയളവ്​ കണക്കാക്കുക. ഹിജ്​റ തീയതിയാണ് ഇതിന്​ അവലംബിക്കുക. അതേസമയം, ആശ്രിത വിസയിലുള്ളവർക്ക് ഇത് ബാധകമാവില്ല. അത്തരം വിസയിലുള്ളവർ റീഎൻട്രി വിസയിൽ നാട്ടിൽ പോയി നിശ്ചിതകാലാവധിക്കുള്ളിൽ മടങ്ങി​യില്ലെങ്കിലും പുനഃപ്രവേശന വിലക്കുണ്ടാവില്ലെന്ന് അധികൃതർ വ്യക്തമാക്കി.

വിദേശികളുടെ ആശ്രിതരായവർ റീഎൻട്രി വിസയിൽ രാജ്യത്തിന് പുറത്തുപോകുകയും തിരിച്ചുവരാതിരിക്കുകയും ചെയ്താൽ, (കുടുംബനാഥനായ) സ്​പോൺസറുടെ 'അബ്​ഷിർ' പ്ലാറ്റ്ഫോമിൽ അവരു​​​​ണ്ടെങ്കിൽ അതിലെ 'ഇ-സർവിസ്​ പ്ലാറ്റ്​ഫോം' വഴി 'തവാസുൽ' സേവനത്തിലൂടെ വിസയുടെ കാലാവധി അവസാനിച്ച ഉടനെ ആശ്രിതരുടെ പട്ടികയിൽ നിന്ന്​ അവരെ ഒഴിവാക്കാൻ സാധിക്കും.

എക്സിറ്റ്​ റീ എൻട്രി വിസ നൽകുന്ന ഏതൊരു വിദേശിയും രാജ്യത്തുനിന്ന്​ പുറത്തുപോയി നിശ്ചിത സമയത്ത്​ മടങ്ങിയിട്ടില്ലെങ്കിൽ, വിസാകാലാവധി കഴിഞ്ഞ് രണ്ട്​ മാസത്തിനുശേഷം 'എക്​സിറ്റ്​ റീഎൻട്രി വിസക്ക്​ പോയി, മടങ്ങിവന്നില്ല' എന്ന് പാസ്​പോർട്ട്​ വകുപ്പിന്റെ ഔദ്യേഗിക രേഖകളിൽ സ്വയമേവ രേഖപ്പെടുത്തും. ഇതിനായി മുമ്പത്തെ പോലെ പാസ്​പോർട്ട്​ ഓഫീസിലെത്തി നടപടികൾ പൂർത്തിയാക്കേണ്ടതില്ലെന്നും പാസ്​പോർട്ട്​ ഡയറക്​ട്രേറ്റ്​ വ്യക്തമാക്കി.

Tags:    
News Summary - Saudi Arabia reiterates three-year entry ban for re-entry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.