സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്​ റിയാദിലെ തൂക്ക്​ പാലം പച്ച ലൈറ്റുകളാൽ അലങ്കരിച്ചപ്പോൾ

ഹരിത വർണത്താൽ പ്രകാശപൂരിതമായി​ റിയാദിലെ തൂക്കുപാലം

റിയാദ്​: ഹരിത വർണത്താൽ പ്രകാശപൂരിതമായി​ റിയാദിലെ തൂക്കുപാലം. സൗദി അറേബ്യയുടെ 91ാമത്​ ദേശീയ ദിനാഘോഷത്തി​െൻറ ഭാഗമായാണ്​ തലസ്ഥാന നഗരത്തി​െൻറ പടിഞ്ഞാറ്​ ഭാഗത്തെ ബദീഅയിലെ തൂക്കുപാലമാണ്​ സൗദി പതാകയുടെ നിറമായ പച്ച വൈദ്യുത വിളക്കുകളാൽ പ്രകാശപൂരിതമായത്​.

സൗദി ഗതാഗത മന്ത്രാലയമാണ്​ രാജ്യത്തെ വലുപ്പത്തിൽ ഒന്നാം സ്ഥാനത്തുള്ള ഈ തൂക്കുപാലത്തെ പച്ച ലൈറ്റുകൾ കൊണ്ട്​ അലങ്കരിച്ചത്​. 763 മീറ്റർ നീളവും 35.8 വീതിയുമുള്ള പാലം നൂതന സാ​േങ്കതിക വിദ്യ ഉപയോഗിച്ച്​ നിർമിച്ച പാലത്തി​െൻറ പണി പൂർത്തിയായത്​ 2000 ലാണ്​.

Tags:    
News Summary - saudi arabia national day riyadh hanging bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.